ചര്‍മ്മസംരക്ഷണത്തിന് പ്രകൃതിദത്തമായ മാര്‍ഗം ഇതാ

നാരങ്ങാനീരിന്റെ വിവിധ ഉപയോഗങ്ങളെക്കുറിച്ച് ഒട്ടുമിക്ക മലയാളികളും ബോധവാന്മാരാണ്.ഉന്മേഷം പ്രദാനം ചെയ്യുന്ന നാരങ്ങാവെള്ളം ഉണ്ടാക്കുന്നതില്‍ തുടങ്ങി ചര്‍മസംരക്ഷണം വരെ നീണ്ടുകിടക്കുന്ന നാരങ്ങയുടെ ഉപയോഗങ്ങളിലേക്ക് ഇതാ ഏറ്റവും പുതിയ ഒന്നുകൂടി.

നാരങ്ങാനീര് ദിവസവും കുടിക്കുന്നത് ഭാരം കുറയുന്നതിന് സഹായകമാകുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

രാവിലെ ഭക്ഷണത്തിന് മുന്‍പ്,ഇളം ചൂടുവെള്ളത്തില്‍ ഒരു ചെറുനാരങ്ങയുടെ നീര് ചേര്‍ത്തുകുടിക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളെ പുറംതള്ളുവാനും ഭാരം കുറയ്ക്കാനും സഹായിക്കുമത്രേ. സുലഭമായ ലഭ്യതയും മിതമായ വിലയും നാരങ്ങയെ ഇന്ത്യന്‍ ശരീര-സൗന്ദര്യ സംരക്ഷണ രംഗത്തെ പ്രമുഖനാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here