ക്രമം തെറ്റിയ ആര്‍ത്തവം നിങ്ങളെ അലട്ടുന്നുണ്ടോ? ചിലപ്പോള്‍ ഇതാവാം കാരണം; കരുതിയിരിക്കുക ഈ രോഗത്തെ

പിസിഓഡി എന്നു വിളിക്കുന്ന പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് പണ്ട് കേരളത്തില്‍ രണ്ടോ മൂന്നോ ശതമാനം പേരില്‍ മാത്രമാണ് കണ്ടു വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ 15-20 വര്‍ഷം കൊണ്ട് ഈ രോഗം ശരാശരിയില്‍ പത്ത് ശതമാനം കൂടി. കൗമാരക്കാരിലാണ് ഈ വ്യതിയാനം കാണുന്നതെന്നതും ആശങ്ക ഉയര്‍ത്തുന്ന വിഷയമാണ്. ക്രമം തെറ്റിയ ആര്‍ത്തവമാണ് രോഗത്തിന്റെ പ്രധാന പ്രശ്നം. ചിലപ്പോള്‍ ആര്‍ത്തവം തന്നെ മുടങ്ങിപ്പോകാറുണ്ട്.

ലക്ഷണങ്ങള്‍

അണ്ഡാശയ മുഴ മൂലം ഹോര്‍മോണ്‍ നില മാറി മറിയുന്നു. മുഴകളുടെ അണ്ഡാശയസാന്നിദ്ധ്യത്തെ ശരീരംതെറ്റായി വിലയിരുത്തുകയും, പുരുഷ ഹോര്‍മോണുകള്‍ അധികമായി സ്രവിക്കുകയും, അതിനാല്‍ മീശ രോമങ്ങള്‍ വളരുക, മുഖക്കുരു ധാരാളമായി ഉണ്ടാകുക, മാറിടങ്ങള്‍ വലിപ്പം കുറയുക, സ്ത്രൈണഭാവങ്ങള്‍ക്ക് ഹാനി വരിക , അല്പസ്വല്പമായി പുരുഷോചിത രൂപമാറ്റം കാണുക, കഷണ്ടി ഉണ്ടാവുകെ, രോമവളര്‍ച്ച കൂടുക,പൊണ്ണത്തടി
മുതലായവ ഉണ്ടാവുകയും ചെയ്യും. ക്രമം തെറ്റിയ ആര്‍ത്തവം, മാസങ്ങളോളം തീരെ ആര്‍ത്തവം ഇല്ലാതിരിക്കുക, ചിലപ്പോള്‍ ഒന്നര, രണ്ടു മാസംവരെ ഒരു സൂചനയും ഇല്ലാതിരുന്നിട്ട് പെട്ടെന്ന് ആര്‍ത്തവം ഉണ്ടാവുക, അപ്പോള്‍ അമിതമായി രക്തസ്രാവം കാണപ്പെടുക, അത് നീണ്ടു നില്‍ക്കുക, ചിലപ്പോള്‍ അല്‍പമായി മാത്രം സ്രവിക്കുക, ഇതെല്ലാം ലക്ഷണങ്ങളാണ്.
എന്താണ് സിസ്റ്റ്

ഹോര്‍മോണ്‍ തകരാറുമൂലം അണ്ഡത്തിന് പൂര്‍ണ വളര്‍ച്ച എത്താനും അണ്ഡാശയം പൊട്ടി പുറത്തു വരാനും കഴിയാതാകുന്നു. കുമിളകള്‍ പോലെ ഇവ അണ്ഡാശയത്തില്‍ തന്നെ കിടക്കും. ഇതിനെയാണ് സിസ്റ്റ് എന്ന് പറയുന്നത്. ഇതിന്റെ യഥാര്‍ത്ഥ സ്ഥാനം, എണ്ണം, വലിപ്പം മുതലായവ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.

ചികിത്സ

ആദ്യ പരിഗണന അമിത വണ്ണം കുറയ്ക്കുക എന്നതിനാണ്. ഹോര്‍മോണ്‍ നില ക്രമീകരിക്കുക എന്നതും പ്രധാനമാണ്. ജീവിത ശൈലി അടിമുടി പരിഷ്‌കരിക്കുക. ക്രമമായ വ്യായാമം അത്യാവശ്യമാണ്. യോഗയും നല്ലതാണ്.

വീട്ടിലുണ്ടാക്കുന്നആഹാരം മാത്രം കഴിക്കുക. ഫാസ്റ്റ് ഫുഡുകള്‍ പൂര്‍ണമായും ഒഴിവാക്കുക. ഭാവിയിലെ മെറ്റബോളിക് സിന്‍ഡ്രോമിന്റെ ആരംഭം കൂടിയാണ് പിസിഓഡി. ഇവരില്‍ ഗര്‍ഭാശയ ഭിത്തിയില്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News