ലോക അര്‍ബുദ ദിനം; ശ്രദ്ധിക്കണം

ഒരേ സമയം അപകടകാരിയും എന്നാല്‍ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് വേണ്ട ചികിത്സകള്‍ ആരംഭിക്കുകയാളണെങ്കില്‍ പൂര്‍ണ്ണമായും കാന്‍സറില്‍ നിന്നും മുക്തിനേടാം. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍
സെന്ററിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്.

സംസ്ഥാനത്ത് ഒരു ലക്ഷം പേരില്‍ 161 പുരുഷന്മാരും 165 വനിതകളും ക്യാന്‍സര്‍ ബാധിതരാണെന്നാണ് കണക്ക്. പ്രതിവര്‍ഷം അരലക്ഷത്തിലധികം പേര്‍ക്ക് പുതുതായി കാന്‍സര്‍ രോഗം കണ്ടെത്തുന്നു. ഇരുപതിനായിരത്തിലേറെ പേര്‍ കാന്‍സര്‍ ബാധ മൂലം മരണപ്പെടുന്നു.

ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ കണക്കുകള്‍ എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ജീവിതശൈലി തന്നെയാണ് അര്‍ബുദമെന്ന വ്യാധി ഇത്രയും സങ്കീര്‍ണമാക്കാന്‍ കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

അതേസമയം രോഗനിര്‍ണയവും ചികിത്സയും വൈകുന്നതാണ് ക്യാന്‍സര്‍ മരണ നിരക്ക് വര്‍ധിക്കാന്‍ കാരണം. പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ ക്യാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും. ഇതിനായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാനും തിരിച്ചറിയാനും അതിനെതിരെ അവബോധമുണ്ടാക്കാനുമാണ് ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനമായി ആചരിക്കുന്നത്.ഒറ്റയ്ക്കും കൂട്ടമായും ബോധവത്കരണത്തിലൂടേയും സമയബന്ധിതമായ ചികിത്സയിലൂടേയും അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ഈ ക്യാന്‍സര്‍ ദിനം മുന്നോട്ട് വയ്ക്കുന്ന സന്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News