ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര തകര്‍ന്നു; ചാഹലും കുല്‍ദീപും മാജിക് കാട്ടുന്നു; രക്ഷയില്ലാതെ ആതിഥേയര്‍

ആദ്യ ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്‍റെ ആത്മവിശ്വാസവുമായി രണ്ടാം ഏകദിനത്തിനിറങ്ങിയ ഇന്ത്യക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര തകര്‍ന്നു. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി സ്പിന്നര്‍മാരാണ് മാജിക് പ്രകടനം പുറത്തെടുക്കുന്നത്.

കുല്‍ദീപും ചാഹലും തകര്‍ത്തെറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയ്ക്ക് മറുപടിയുണ്ടായില്ല. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 32 ഓവറില്‍ 8 ന് 119 എന്ന നിലയിലാണ്.

നായകന്‍ ഫാഫ് ഡുപ്ലെസിസിന്‍റെയും സ്റ്റാര്‍ ബാറ്റ്സ്മാന്‍ എ ബി ഡിവില്ലേ‍ഴ്സിന്‍റെയും അഭാവത്തില്‍ അനായാസ ജയം പ്രതീക്ഷിച്ചാണ് ഇന്ത്യ കളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel