‘മോദി, ഇന്ത്യന്‍ ചരിത്രത്തില്‍ വാക്കിന് വിലയില്ലാത്ത ആദ്യ പ്രധാനമന്ത്രി’: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

സ്വന്തം വാക്കുകള്‍ക്ക് ഒരു അര്‍ഥവുമില്ലെന്ന് കാണിച്ചുതന്ന പ്രധാനമന്ത്രിയാണ് മോദിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ:

‘ഓഗസ്റ്റ് 2015ല്‍ നാഗാ കരാറില്‍ ഒപ്പുവെക്കുക വഴി ചരിത്രം രചിക്കുകയാണെന്നു മോദി അവകാശപ്പെട്ടു. ഫെബ്രുവരി 2018ല്‍ അത് എവിടെയാണെന്ന് കണ്ടെത്തേണ്ട സ്ഥിതിയാണ്. മോദി ജി ഇന്ത്യന്‍ ചരിത്രത്തിലെ വാക്കിനു വിലയില്ലാത്ത ആദ്യ പ്രധാനമന്ത്രിയാണ്.’

നാഗാ പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേണ്ടെന്ന് കഴിഞ്ഞ ദിവസം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്ത തീരുമാനെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here