ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ പടയോട്ടം; ആതിഥേയരെ 118 ന് എറിഞ്ഞിട്ട് കൊഹ്ലിപ്പട

ആദ്യ ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്‍റെ ആത്മവിശ്വാസവുമായി രണ്ടാം ഏകദിനത്തിനിറങ്ങിയ ഇന്ത്യക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി സ്പിന്നര്‍മാരാണ് മാജിക് പ്രകടനം പുറത്തെടുത്തത്.

കേവലം 118 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ എല്ലാ ബാറ്റ്സ്മാന്‍മാരും പുറത്തായി. കുല്‍ദീപും ചാഹലും തകര്‍ത്തെറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയ്ക്ക് മറുപടിയുണ്ടായില്ല.

ചാഹല്‍ അഞ്ച് വിക്കറ്റ് വീ‍ഴ്ത്തിയപ്പോള്‍ കുല്‍ദീപ് 3 പേരെ പറഞ്ഞയച്ചു. നായകന്‍ ഫാഫ് ഡുപ്ലെസിസിന്‍റെയും സ്റ്റാര്‍ ബാറ്റ്സ്മാന്‍ എ ബി ഡിവില്ലേ‍ഴ്സിന്‍റെയും അഭാവത്തില്‍ അനായാസ ജയം പ്രതീക്ഷിച്ചാണ് ഇന്ത്യ കളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News