വൈ-ഫൈയെ കടത്തിവെട്ടാന്‍ ലൈ-ഫൈ

വൈഫൈയിക്ക് ബദലായി കാര്യങ്ങള്‍ അതിവേഗത്തിലാക്കാന്‍ ലൈ-ഫൈ. ഈ വളര്‍ച്ചയും വേഗതയും ഇനി കൂടുതല്‍ മെച്ചപ്പെടും. വൈഫൈയുടെ സ്ഥാനത്ത് വരാന്‍ പോകുന്നത് അതിന്റെ നൂറിരട്ടി സ്പീഡുള്ള ലൈ-ഫൈയാണ്. ഇതിന്റെ പരീക്ഷണ ഉപയോഗം ഇന്ത്യയിലും തുടങ്ങിക്കഴിഞ്ഞു.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയാണ് ലൈ-ഫൈ പരീക്ഷണം നടത്തിയത്.
രാജ്യത്ത് അതിവേഗ ഡേറ്റാ കൈമാറ്റം സാധ്യമാക്കുക എന്ന ലക്ഷ്യമിട്ടാണ് ലൈ-ഫൈ പരീക്ഷിക്കുന്നത്. വരും വര്‍ഷങ്ങളിലെ ഡേറ്റാ വിപ്ലവം കൈകാര്യം ചെയ്യാന്‍ രാജ്യത്ത് അതിവേഗ നെറ്റ്വര്‍ക്കുകള്‍ വേണ്ടി വരും.

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴില്‍ നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതെല്ലാം മുന്‍കൂടി കണ്ടാണ് കേന്ദ്രസര്‍ക്കാരും ലൈ-ഫൈ പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News