പുതുപുത്തന്‍ സ്വിഫ്റ്റ് എത്തുന്നു; വാഹന പ്രേമികളെ വശീകരിക്കാന്‍

ഏറെ ജനപ്രീതിയുള്ള വാഹനമാണ് സ്വിഫ്റ്റ്. കാലഘട്ടത്തിന് അനുസരിച്ച് കാര്യമായ മിനുക്കുപണിക്കള്‍ നടത്തി സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ അവതരിപ്പിക്കുകയാണ് മാരുതി.

പുതിയ സ്വിഫ്റ്റിന് വഴിയൊരുക്കുക ലക്ഷ്യമിട്ട് രണ്ടാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കുകളുടെ ഉത്പാദനംകമ്പനി ഔദ്യോഗികമായി നിര്‍ത്തി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 4.99 ലക്ഷം രൂപ പ്രാരംഭവിലയിലാകും മൂന്നാം തലമുറ മാരുതി സ്വിഫ്റ്റ് വിപണിയില്‍ അണിനിരക്കുക.

നിലവിലുള്ള പ്രൈസ് ടാഗിലും 10,000 രൂപ വിലവര്‍ധനവാകും പുതിയ സ്വിഫ്റ്റില്‍. വില പ്രഖ്യാപിക്കും മുമ്പ് തന്നെ ആവശ്യക്കാര്‍ എത്തി കഴിഞ്ഞു സ്വിഫ്റ്റിന്. അത്‌കൊണ്ട് തന്നെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

സവിശേഷതകള്‍

പിന്നിലേക്ക് നീണ്ട പ്രൊജക്ടര്‍ ഹെഡ് ലാംമ്പുകള്‍, താഴ്ന്നിറങ്ങിയ ഹെക്‌സഗണല്‍ ഗ്രില്‍, വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍, ചെറിയ സ്പ്ലിറ്റര്‍ എന്നിവയാണ് പുതിയ സ്വിഫ്റ്റിന്റെ സവിശേഷതകള്‍. ബലേനോയ്ക്ക് സമാനമായ ഫെന്‍ഡറുകളാണ് മറ്റൊരു സവിശേഷത.

കൂടുതല്‍ ക്യാബില്‍ സ്‌പേസ് ഒരുക്കിയാണ് പുതിയ സ്വിഫ്റ്റ് എത്തുക. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്സ്പോയിലൂടെ പുതിയ സ്വിഫ്റ്റ് ഇന്ത്യയില്‍ തലയുയര്‍ത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here