കാണാതായ ഇന്ത്യന്‍ കപ്പലിന് വേണ്ടി തിരച്ചില്‍ തുടരുന്നു; കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തെന്ന് സംശയം; കപ്പലില്‍ രണ്ടു മലയാളികളും

ദില്ലി: 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്.

നൈജീരിയ, ബെനിന്‍ എന്നിവയുടെ നാവികസേനകളുടെ സഹായത്തോടെയാണ് കപ്പല്‍ കണ്ടെത്താനുള്ള ശ്രമം നടത്തുന്നതെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

ഹെല്‍പ്പ് ലൈന്‍ നമ്പര്‍: (+234)9070343860.

ഇന്നലെ വൈകീട്ടോടെയാണ് കപ്പല്‍ കാണാതായത്. കപ്പലില്‍ 22 ഇന്ത്യക്കാരുണ്ട്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഇസ്റ്റേണ്‍ ഷിപ്പിംഗ് കമ്പനിയുടെ കപ്പലാണ് കാണാതായത്. നൈജീരിയന്‍ കടല്‍ കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്തതാകാമെന്ന് സംശയിക്കുന്നു. ആഫ്രിക്കന്‍ തീരത്തുവച്ച് കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു.

രണ്ടു മലയാളികളും കപ്പലില്‍ ഉണ്ട്. കാസര്‍കോഡ് ഉദുമ സ്വദേശി ശ്രീ ഉണ്ണിയാണ് കപ്പലിലുള്ള ഒരു മലയാളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News