ഗൗരിയുടെ ആത്മഹത്യ; സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തിയ അധ്യാപികമാര്‍ക്ക് ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്റ് ഒരുക്കിയത് ആവേശകരമായ വരവേല്‍പ്പ്

കൊല്ലം: കൊല്ലം ട്രിനിറ്റി സ്‌കൂളില്‍ വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന അധ്യാപികമാരെ തിരിച്ചെടുത്തു.

തിരിച്ചെത്തിയ ഇവര്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് ആവേശകരമായ വരവേല്‍പ്പാണ് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഗൗരി നേഘ എന്ന വിദ്യാര്‍ഥിനി അധ്യാപികമാരുടെ മാനസികപീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

സംഭവം വിവാദമായതോടെ വിദ്യാര്‍ഥി യുവജന പ്രതിഷേധത്തെ തുടര്‍ന്ന് ആരോപണവിധേയരായ അധ്യാപികമാരെ സസ്പന്റ് ചെയ്യുകയായിരുന്നു.

തിരിച്ചെത്തിയ അധ്യാപികമാരെ കേക്ക് മുറിച്ച് ആഘോഷമാക്കിയാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.

കേസില്‍ സഭ നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ജില്ലാ ഭരണകൂടത്തിന് ഇതു വരെ കൈമാറിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News