കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ച ആരാധകന് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആദരാഞ്ജലി; വേര്‍പാടില്‍ വേദന പങ്കുവച്ച് ദുല്‍ഖറും

കണ്ണൂര്‍: മട്ടന്നൂരില്‍ ഇന്നുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച ആരാധകന് മലയാളത്തിന്റെ മഹാനടന്റെ ആദരാഞ്ജലി.

മട്ടന്നൂര്‍ സ്വദേശി പികെ ഹര്‍ഷാദിന്റെ മരണ വാര്‍ത്ത കേട്ടത് ഞെട്ടലോടെയാണെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഹര്‍ഷാദിന് ആദരാഞ്ജലികളര്‍പ്പിക്കുന്നതായും മമ്മൂട്ടി കുറിച്ചു.

ഒപ്പം തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഹര്‍ഷാദുമൊരുമിച്ച് എടുത്ത ഫോട്ടോയും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ പോസ്റ്റിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ഹര്‍ഷാദിന്റെ വേര്‍പാടില്‍ ദുല്‍ഖര്‍ സല്‍മാനും ഫേസ്ബുക്കിലൂടെ വേദന പങ്ക് വച്ചു. ഹര്‍ഷാദിന്റെ വേര്‍പാടില്‍ അതീവ ദുഃഖമുണ്ട്. ഞാന്‍ എപ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹവും ഓണ്‍ലൈന്‍ പിന്തുണയും എല്ലാം കാണാറുണ്ട്. ഹര്‍ഷാദ് വളരെ സ്‌നേഹമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു എന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഹര്‍ഷാദിന്റെ ആകസ്മിക വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുന്നു എന്നും ദുല്‍ഖര്‍ പോസ്റ്റിലൂടെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News