പദ്മാവത്: ദീപിക വാങ്ങിയ പ്രതിഫലം ഞെട്ടിക്കുന്നത്

പദ്മാവത് വിവാദം കെട്ടടങ്ങിയെങ്കിലും ചിത്രം ഇപ്പോഴും വാര്‍ത്തകളില്‍ തന്നെ. ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദീപിക പദുക്കോണ്‍ വാങ്ങിയ പ്രതിഫലമാണ് ഇപ്പോള്‍ വാര്‍ത്തകളിലിടം നേടിയിരിക്കുന്നത്.

പദ്മാവതിന് ദീപിക 13 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നാണ് ബോളിവുഡില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ കേന്ദ്ര നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷാഹിദ് കപൂറും, രണ്‍വീര്‍ സിങും കൈപ്പറ്റിയത് 10 കോടി രൂപയാണത്രേ.

പദ്മാവത് ചിത്രത്തോടെ ബോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി ദീപിക മാറി. ചിത്രത്തില്‍ മറ്റു താരങ്ങളെക്കാളും കൂടുതല്‍ പ്രതിഫലം വാങ്ങിയത് ദീപികയാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള വിവിരം.

തന്റെ കൂടെ അഭിനയിച്ച മറ്റു താരങ്ങളെ താരതമ്യം ചെയ്യുകയല്ല. ഇതിന്റെ അര്‍ഥം താന്‍ മറ്റുള്ളവരേക്കാളും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുവെന്നുമല്ലെന്നുമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞു.

തനിക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ധാരണയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇത്രയും തുക കൈപ്പറ്റുന്നതെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News