സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം; പൊതുസമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലക്ഷം പേരുടെ ബഹുജനറാലിയോടും പൊതുസമ്മേളനത്തോടുംകൂടി സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തിങ്കളാഴ്ച സമാപനമാകും.

10,000 റെഡ് വളന്റിയര്‍മാരും മാര്‍ച്ച് ചെയ്യും. വൈകിട്ട് ബ്രാഞ്ച് അടിസ്ഥാനത്തില്‍ ചെറുപ്രകടനങ്ങളായി നഗരത്തിലെ ആറ് കേന്ദ്രങ്ങളില്‍നിന്ന് റാലികള്‍ സമാപനസമ്മേളനം നടക്കുന്ന കാട്ടായിക്കോണം വി ശ്രീധര്‍നഗറി (സെന്‍ട്രല്‍ സ്റ്റേഡിയം)ല്‍ പ്രവേശിക്കും.

പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ആരംഭിച്ച പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിവസവും തുടര്‍ന്ന സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ടുകളിലെ പൊതുചര്‍ച്ച ഞായറാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. 42 പ്രതിനിധികള്‍ ഏഴുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പങ്കെടുത്തു.

തിങ്കളാഴ്ച രാവിലെ സമ്മേളനത്തില്‍ ക്രഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍ കെസി വിക്രമന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തശേഷം ഉച്ചയോടെ പ്രതിനിധി സമ്മേളനം സമാപിക്കും.

പൊതുസമ്മേളനം നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചുവപ്പുസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും.

പൊതുസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വിഎസ് അച്യുതാനന്ദന്‍ എന്നിവരും കേന്ദ്ര സംസ്ഥാന നേതാക്കളും പങ്കെടുക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here