‘ജസ്റ്റിസ് ഫോര്‍ ഗൗരി’ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍

കൊല്ലം: ജസ്റ്റിസ് ഫോര്‍ ഗൗരി നേഘ എന്നെഴുതി കൊല്ലം ട്രിനിറ്റിലേസ്യം സ്‌കൂളിന് സമീപത്ത് സ്ഥാപിച്ച ബോര്‍ഡുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു.

സൈലന്റ് കാന്റില്‍ ലൈറ്റ് പ്രെയര്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മ വച്ച ബോര്‍ഡുകളാണ് നശിപ്പിച്ചത്. ഗൗരി നേഘയുടെ മരണത്തിനുത്തരവാദികളെന്ന് ആരോപിക്കപെടുന്ന രണ്ട് അധ്യാപികമാരെ സ്‌കൂളില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ഫേസ്ബുക്ക് കൂട്ടായ്മ ബോര്‍ഡ് സ്ഥാപിച്ചത്.

കഴിഞ്ഞദിവസമാണ് ഗൗരിക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയ വിദ്യാര്‍ത്ഥി യുവജന സംഘടനകളെ വെല്ലുവിളിച്ച്, അധ്യാപികമാരെ തിരിച്ചെടുത്തത്. ഇവര്‍ക്ക് ആഘോഷകരമായ വരവേല്‍പ്പും സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കുകയും ചെയ്തു. ഇതിലെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് നശിപിച്ചത്

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഗൗരി നേഘ എന്ന വിദ്യാര്‍ഥിനി അധ്യാപികമാരുടെ മാനസികപീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

സംഭവം വിവാദമായതോടെ വിദ്യാര്‍ഥി യുവജന പ്രതിഷേധത്തെ തുടര്‍ന്ന് ആരോപണവിധേയരായ അധ്യാപികമാരെ സസ്പന്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News