ഭക്ഷണം വായില്‍ വച്ചുകൊടുക്കുന്നതിനിടെ പാപ്പാന്റെ കൈ ആന കടിച്ചെടുത്തു; സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: ഭക്ഷണം വായില്‍ വച്ചുകൊടുക്കുന്നതിനടിയില്‍ ആന പാപ്പാന്റെ കൈ കടിച്ചെടുത്തു.

ആലപ്പുഴ കഞ്ഞിക്കുഴി കുന്നുംപുറത്ത് പടിഞ്ഞാറേ വീട് അഞ്ജു നിവാസില്‍ പ്രതാപന്റെ വലതു കൈയാണ് ആന കടിച്ചെടുത്തത്. ഉത്സവ ആവശ്യങ്ങള്‍ക്കായി പാട്ടത്തിനെടുത്ത നാരായണന്‍ എന്ന ആനയാണ് കൈ കടിച്ചെടുത്തത്.

വേര്‍പെട്ടുപോയ കൈ തുന്നിച്ചേര്‍ക്കാനായി പാപ്പാനെ എറണാകുളത്തെ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബന്ധുവായ പെണ്‍കുട്ടിയെ ആനയെ കാണിക്കാനും മരുന്നു ചേര്‍ത്ത പഴം നല്‍കാനുമാണ് പ്രതാപന്‍ ആനയുടെ അടുത്തെത്തിയത്. കുട്ടിയെ മാറ്റി നിര്‍ത്തിയശേഷം ആനയുടെ വായ്ക്കുള്ളിലേക്ക് പഴം വച്ചുകൊടുക്കുന്നതിനിടയില്‍ പ്രതാപനെ തട്ടിമറിച്ചിട്ട ആന കൈ കടിച്ചെടുക്കുകയായിരുന്നു.

വലതുകൈ ഉടലില്‍ നിന്നു വേര്‍പെട്ട നിലയില്‍ കണ്ടെത്തിയ പ്രതാപനെ അയല്‍വാസി ശ്രീക്കുട്ടനാണ് ആനയുടെ സമീപത്തുനിന്നു വലിച്ചുമാറ്റിയത്.

ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. പിന്നീട് എറണാകുളത്തെ സ്‌പെഷലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News