ബിനോയി നല്‍കാനുള്ളത് ഒരു കോടി 72 ലക്ഷം രൂപ മാത്രം; 13 കോടിയെന്നത് കുപ്രചരണമെന്ന് ബിനീഷ് കോടിയേരി: ആരോപണങ്ങളില്‍ അച്ഛന്റെ പേര് ഉള്‍പ്പെടുത്തുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യം

തിരുവനന്തപുരം: ബിനോയ് കോടിയേരി ഒരു കോടി 72 ലക്ഷം രൂപ മാത്രമാണ് ദുബായിലെ കമ്പനിക്ക് നല്‍കാനുള്ളതെന്ന് ബിനീഷ് കോടിയേരി. 13 കോടി നല്‍കാനുണ്ടെന്ന് പറയുന്നത് കുപ്രചരണമാണെന്നും ബിനീഷ് പറഞ്ഞു.

യാത്രാവിലക്ക് ഫെബ്രുവരി 2ന് ശേഷം മാത്രമാണ് നിലവില്‍ വന്നതെന്നും വിലക്ക് നീക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ബിനീഷ് പറഞ്ഞു.

ബിനോയിക്കെതിരെ കേസുണ്ടെങ്കില്‍ അതിനെ നിയമപരമായി നേരിടും.

ആരോപണങ്ങളില്‍ അച്ഛന്റെ പേര് ഉള്‍പ്പെടുത്തുന്നതിന് പിന്നിലെ ഗൂഢലക്ഷ്യമെന്താണെന്ന് അറിയാമെന്നും ഇത്തരം ആരോപണങ്ങള്‍ക്കൊണ്ടൊന്നും തങ്ങളെ തളര്‍ത്താനാവില്ലെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News