കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് വീണു; ഗുരുതര പരുക്ക്

കൊല്ലം: കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു. കൊല്ലം പേരൂര്‍ സ്വദേശിനിക്കാണ് പരുക്കേറ്റത്. കുട്ടിയെ കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ 9 മണിയോടെയാണ് ചാത്തിനാംകുളം എം.എസ്.എം സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റത്. ഉടന്‍ തന്നെ അധ്യാപികമാര്‍ കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിക്ക് നട്ടെല്ലിന് പരിക്കുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.

കുട്ടിയുടെ രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് ആശുപത്രിയില്‍ എത്തി. കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയതിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here