ഗൗരി ആത്മഹത്യ ചെയ്തതല്ല, കൊലപെടുത്തിയതാണെന്ന് പിതാവ്; മകളെ കൊന്നതിന്റെ ആഘോഷമാണ് ട്രിനിറ്റി സ്‌കൂളില്‍ നടന്നത്; മരണത്തില്‍ സിബിഐ അന്വേഷണം വേണം

കൊല്ലം: ഗൗരി നേഘയുടെ മരണം സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന് പിതാവ് പ്രസന്നന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്തയച്ചെന്നും പ്രസന്നന്‍ പറഞ്ഞു.

തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ല, കൊലപെടുത്തിയതാണെന്നും മകളെ കൊന്നതിന്റെ ആഘോഷമാണ് ട്രിനിറ്റി സ്‌കൂളില്‍ കഴിഞ്ഞദിവസം നടന്നതെന്നും പ്രസന്നന്‍ ആരോപിച്ചു.

കേസിലെ പ്രതികളായ അധ്യാപികമാരെ തിരിച്ചെടുക്കല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് മധുരം വിളമ്പി ആഘോഷമാക്കി. തിരിച്ചെടുത്ത അധ്യാപികമാരെ പിരിച്ചു വിടണമെന്നും പ്രസന്നന്‍ ആവശ്യപ്പെട്ടു. നീതി കിട്ടാന്‍ താനും കുടുംബവും നിയമപരമായി പോരാടുമെന്നും പ്രസന്നന്‍ പറഞ്ഞു.

ക്ലാസ് ടീച്ചറിന്റെ വീട്ടില്‍ ട്യൂഷന് വിടാത്തതിന്റെ പ്രതികാരമായാണ് തന്റെ മകളെ ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തി ശിക്ഷിച്ചുവെന്നും പ്രസന്നന്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News