ബിനോയിയെ വിമാനത്താവളത്തില്‍ തടഞ്ഞെന്ന വാര്‍ത്ത മാധ്യമങ്ങള്‍ കെട്ടിച്ചമച്ചത്; ദുബായില്‍ തങ്ങുന്നത് കേസ് നടത്താന്‍

തിരുവനന്തപുരം: ബിനോയി കോടിയേരിയെ ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞെന്ന വാര്‍ത്ത മാധ്യമങ്ങള്‍ കെട്ടിച്ചമച്ചത്. കേസിന്റെ ആവശ്യങ്ങള്‍ക്കായാണ് ബിനോയി ദുബായില്‍ തങ്ങുന്നത്.

അതേസമയം, ബിനോയ് കോടിയേരി ഒരു കോടി 72 ലക്ഷം രൂപ മാത്രമാണ് ദുബായിലെ കമ്പനിക്ക് നല്‍കാനുള്ളതെന്ന് സഹോദരന്‍ ബിനീഷ് കോടിയേരി വ്യക്തമാക്കി. 13 കോടി നല്‍കാനുണ്ടെന്ന് പറയുന്നത് കുപ്രചരണമാണെന്നും ബിനീഷ് പറഞ്ഞു.

ബിനോയിക്കെതിരെ കേസുണ്ടെങ്കില്‍ അതിനെ നിയമപരമായി നേരിടും. ആരോപണങ്ങളില്‍ അച്ഛന്റെ പേര് ഉള്‍പ്പെടുത്തുന്നതിന് പിന്നിലെ ഗൂഢലക്ഷ്യമെന്താണെന്ന് അറിയാമെന്നും ഇത്തരം ആരോപണങ്ങള്‍ക്കൊണ്ടൊന്നും തങ്ങളെ തളര്‍ത്താനാവില്ലെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News