
തിരുവനന്തപുരം:സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പനെ തെരഞ്ഞെടുത്തു. 45 അംഗ ജില്ലാ കമ്മിറ്റിയെയും തിങ്കളാഴ്ച സമാപിച്ച ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. ഏഴുപേര്‍ പുതുമുഖങ്ങളാണ്. ആനാവൂര്‍ നാഗപ്പന്‍ രണ്ടാം തവണയാണ് ജില്ലാ സെക്രട്ടറിയാവുന്നത്.
ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന്‍ 2016 മാര്‍ച്ചിലാണ് ആനാവൂര്‍ നാഗപ്പനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ ആനാവൂര്‍ പ്രവര്‍ത്തിച്ചുവരുന്നു. കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റായും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിദ്യാര്‍ഥിയുവജന മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്തേക്കുവന്ന ആനാവൂര്‍ കര്‍ഷകത്തൊഴിലാളി മേഖലയിലാണ് കേന്ദ്രീകരിച്ചത്. എണ്ണമറ്റ ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നെയ്യാറ്റിന്‍കര താലൂക്കില്‍ കുന്നത്തുകാല്‍ പഞ്ചായത്തിലെ ആനാവൂര്‍ ദീപാസിലാണ് താമസം. ശശികലയാണ് ഭാര്യ. ദീപു, ദീപ എന്നിവര്‍ മക്കള്‍.
ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍: ഐ സാജു, എ എ റഹിം,കെ അന്‍സലന്‍ എംഎല്‍എ , എം ജി മീനാംബിക, വി എസ് പത്മകുമാര്‍,ശശാങ്കന്‍, അഡ്വ. ഷാജഹാന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here