സിപിഐഎമ്മിന്‍റെ ആദ്യ സംസ്ഥാന സെക്രട്ടറി; സമരങ്ങളുടെ സൈന്യാധിപൻ; സി എച്ച് കണാരന്‍റെ പ്രതിമയുമായുള്ള ഘോഷയാത്ര

സമരങ്ങളുടെ സൈന്യാധിപൻ എന്ന് ഇം എസ് എസ് വിശേഷിപ്പിച്ച സി എച്ച് കണാരന്റെ പ്രതിമയുമായുള്ള ഘോഷയാത്ര കണ്ണൂർ കാനായിൽ നിന്നും പുറപ്പെട്ടു. ഈ മാസം പത്താം തീയ്യതി മുഖ്യമന്ത്രി പിണറായി വിജയൻ കതിരൂർ സി എച്ച് നഗറിൽ പ്രതിമ അനാഛാദനം ചെയ്യും.

ഫുൾ കൈ ജുബ്ബയും ധരിച്ച് ബാഗുമായി തലയെടുപ്പോടെ നിൽക്കുന്ന സി എച്ചിന്റെ ജീവൻ തുടിക്കുന്ന പ്രതിമയുമായുള്ള ഘോഷയാത്ര കണ്ണൂർ കാനായിൽ നിന്ന് പുറപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഈ മാസം പത്തിന് കതിരൂർ സി എച്ച് നഗറിൽ പ്രതിമ സ്ഥാപിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിമ അനാച്ഛാദനം ചെയ്യും. നീണ്ട ഒരു വർഷത്തെ പ്രയത്നം കൊണ്ടാണ് ഉണ്ണി കാനായി ഈ ശിൽപം പണി തീർത്തത്. സി എച്ചിന്റെ ഫോട്ടോ കുറവായതിനാൽ മുഖ സാദൃശ്യമുള്ള ഒരാളെ മോഡലാക്കിയാണ് ശിൽപി പ്രതിമ ഒരുക്കിയത്.

സി പി ഐ എമ്മിന്റെ ആദ്യ സംസ്ഥാന സെക്രട്ടറിയായി ഹാളിൽ നിന്നും പുറത്തു വരുന്ന സി എച്ചിന്റെ രൂപമാണ് ശിൽപി മാതൃകയാക്കിയത്. കാനായിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര എം എൽ എ വി കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.

പ്രതിമ അനാച്ഛാദനം ചെയ്യുന്ന ദിവസം സി എച്ചിന്റെ ചരിത്രം ഉൾപ്പെടുത്തി തയ്യാറാക്കുന്ന കരുത്തായ് കാവലായ് സി എച്ച് സഖാവ് എന്ന പുസ്തക പ്രകാശനം ചെയ്യും. അഡ്വ. എ എൻ ഷംസീർ എം എൽ എ പുസ്തക പ്രകാശനം നിർവഹിക്കും.

പുല്യോട്ട് രക്തസാക്ഷികളായ വി.സരേഷ്, വി പി പ്രദീപൻ, എന്നിവരുടെ നവീകരിച്ച സ്മൃതി മണ്ഡപം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഉദ്ഘാടനം ചെയ്യും.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here