‘ഈ മനുഷ്യന്‍ എന്നെ പീഡിപ്പിച്ച് കൊല്ലും, നീതി കിട്ടിയില്ലെങ്കില്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കും’; ഭര്‍ത്താവില്‍ നിന്ന് രക്ഷ തേടി ഈ വീട്ടമ്മ

മുംബൈ: ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്ന് രക്ഷിക്കണമെന്ന അപേക്ഷയുമായി യുവതി രംഗത്ത്.

പൊലീസിന്റെ സഹായം അഭ്യര്‍ഥിക്കുന്ന സ്ത്രീയുടെ വീഡിയോ സംവിധായകന്‍ അശോകെ പണ്ഡിറ്റാണ് പുറത്തുവിട്ടത്.

‘മാനസികമായും ശാരീരികമായും ഭര്‍ത്താവില്‍ നിന്ന് പീഡനമേല്‍ക്കുകയാണ് ഞാന്‍. വര്‍ഷങ്ങളായി എന്നെ പീഡിപ്പിക്കുന്നു. കുട്ടികളുടെ ഭാവി ഓര്‍ത്താണ് ഞാന്‍ ബന്ധം തുടര്‍ന്നത്. എനിക്ക് ജീവിക്കാന്‍ ആവശ്യമായതെല്ലാം ഈ മനുഷ്യന്‍ നിഷേധിക്കുകയാണ്.’

‘എന്നെ സഹായിക്കൂ, ഈ മനുഷ്യന്‍ എന്നെ പീഡിപ്പിച്ച് കൊല്ലും. എനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ഖാറിലെ തെരുവില്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കും. എനിക്ക് നീതി തരൂ.’ യുവതി വീഡിയോയില്‍ പറയുന്നു.

ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ തുടര്‍നടപടികളൊന്നും സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും അവര്‍ ആരോപിക്കുന്നു.

ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമടക്കം മൂന്ന് മക്കളാണ് ഇരുവര്‍ക്കും ഉള്ളത്. ഇതില്‍ പെണ്‍കുട്ടി യുവതിക്കൊപ്പമാണ് താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News