ദുല്‍ഖറിന് ഞെട്ടിക്കുന്ന സമ്മാനവുമായി കേരളത്തിന് പുറത്തുള്ള ആരാധകര്‍; ഏറ്റെടുത്തും പങ്കുവെച്ചും ചുംബനം നല്‍കിയും ഡിക്യു

ആരാധകരുടെ പ്രിയ യുവതാരം ദുൽഖര്‍ സല്‍മാന്‍ സിനിമാമേഖലയിലേക്ക് ചുവട് വെച്ചിട്ട് ആറുവര്‍ഷം പിന്നിട്ടിരിക്കുകയാണ്. ക‍ഴിഞ്ഞ ദിവസം ഇക്കാര്യം ആരാധകരോട് പങ്കുവെച്ച് പ്രിയതാരം രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ഒരു കൂട്ടം ആരാധകര്‍ ഡിക്യുവിനുള്ള സ്നേഹ സമ്മാനവുമായി രംഗത്തെത്തിയത്. ബംഗലൂരുവിലെ ആരാധകരുടെ സ്നേഹസമ്മാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ബാംഗ്ലൂർ ക്രൈസ്റ്റ് കോളജിലെ വിദ്യാർഥികളാണ് തകര്‍പ്പന്‍ സമ്മാനവുമായി രംഗത്തെത്തിയത്. പാട്ടും ഡാന്‍സുമായി അവര്‍ ഡിക്യുവിന്‍റെ സിനിമ പ്രവേശന വാർഷികം വമ്പന്‍ ആഘോഷമാക്കി.

ഇത് ദുല്‍ഖറും ഏറ്റെടുത്തിരിക്കുകയാണ്.  ഊർജ്ജസ്വലമായി ചുവടുവെച്ച ഈ യുവ സൂപ്പർതാരങ്ങൾക്ക് എന്‍റെ സ്നേഹചുംബനം എന്ന കുറിപ്പോടെ ദുല്‍ഖര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News