ബിജെപിയില്‍ പൊട്ടിത്തെറി; മോദി-വസുന്ധര ക്യാമ്പിന് തിരിച്ചടി; മുഖ്യമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്ത്‌

ജയ്പൂര്‍:  ഉപതെരെഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാജസ്ഥാന്‍ ബിജെപിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി വസുന്ധര രാജ സിദ്ധ്യയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉപതെരെഞ്ഞുടുപ്പ് നടന്ന അജ്മീര്‍ ,അല്‍വാര്‍ ലോക്സഭാ മണ്ഡലങ്ങളിലും മണ്ഡല്‍ഗഢ് നിയമസഭാ മണ്ഡലത്തിലും ബിജെപിയെ കോണ്‍ഗ്രസ് തറ പറ്റിച്ചിരിന്നു. നഷ്ടപ്പെട്ട മൂന്നു സീറ്റും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു.

ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ വസുന്ധര രാജ വിരുദ്ധ ക്യാമ്പ് ഉപതെരെഞ്ഞടുപ്പ് ഫലം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിയെ പുറത്താക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്.

ഞായറാഴ്ച്ച നടന്ന ബിജെപി എംഎല്‍എമാര്‍ പങ്കെടുത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സര്‍ക്കാര്‍ തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരണമെന്ന് ഓര്‍മിപ്പിച്ച വസുന്ധര എം എല്‍ എമാരോട് വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News