പിന്നണി ഗായകര്‍ സംഘടിക്കുന്നു; യേശുദാസിന്‍റെ നേതൃത്വത്തില്‍ സമം; ഇന്ത്യന്‍ സിനിമാ മേഖലയില്‍ ഇതാദ്യം

മലയാള സിനിമയിലെ പിന്നണിഗായകര്‍ സംഘടിക്കുന്നു. യേശുദാസിന്‍റെ നേതൃത്വത്തില്‍ സമം എന്ന പേരില്‍ പുതിയ സംഘടന നിലവില്‍ വന്നു. ഇന്ത്യയില്‍ ആദ്യമായാണ് ചലച്ചിത്ര പിന്നണി ഗായകര്‍ക്കായി ഒരു സംഘടന രൂപീകരിക്കപ്പെടുന്നത്.

സിംഗേ‍ഴ്സ് അസോസിയേഷന്‍ മലയാളം മൂവീസ് എന്ന പേരിലാണ് യേശുദാസിന്‍റെ നേതൃത്വത്തില്‍ പിന്നണി ഗായകര്‍ സംഘടന രൂപീകരിച്ചിരിക്കുന്നത്.പിന്നണി ഗാന രംഗത്തെത്തുകയും പിന്നീട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയും ചെയ്യുന്നവരെ സഹായിക്കലാണ് സംഘടനയുടെ പ്രധാന ഉദ്ദേശം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടന ലക്ഷ്യമിടുന്നുണ്ട്.പുതിയ സംഘടനയായ സമത്തിന്‍റെ ലോഗൊ പ്രകാശനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യേശുദാസ് നിര്‍വ്വഹിച്ചു.സമത്തില്‍ പാടി മുന്നോട്ട് പോകാന്‍ എല്ലാവര്‍ക്കും ക‍ഴിയണമെന്ന് യേശുദാസ് പറഞ്ഞു.

എംജി ശ്രീകുമാര്‍, സുജാത,ബിജു നാരായണൻ, ഉണ്ണി മേനോന്‍, കാവാലം ശ്രീകുമാര്‍,കൃഷ്ണ ചന്ദ്രന്‍ തുടങ്ങി നിരവധി ഗായകര്‍ ചടങ്ങില്‍ പങ്കെടുത്തു.മലയാള സിനിമയിലെ പിന്നണി ഗായകരായ 75 പേരാണ് നിലവില്‍ സംഘടനയിലെ അംഗങ്ങള്‍.

അഞ്ച് സിനിമയിലെങ്കിലും പാടിയിരിക്കണം എന്നതാണ് സംഘടനയില്‍ അംഗമാകാനുള്ള മാനദണ്ഡം.മുതിര്‍ന്ന ഗായകരുടെ നേതൃത്വത്തിലുള്ള ചീഫ് ഗവേണിംഗ് ബോഡിയാണ് സംഘടനയെ നിയന്ത്രിക്കുക.

ഇതിനു പുറമെ കെ സുധീപ് കുമാര്‍ പ്രസിഡന്‍റായ 23 അംഗ എക്സിക്യൂട്ടീവ് വര്‍ക്കിംഗ് കമ്മിറ്റി സംഘടനയുടെ ദൈനം ദിന കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News