കെ ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദനകേസ്; അന്വേഷണം അന്തിമഘട്ടത്തില്‍

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ മൊഴി വിജിലന്‍സ് വീണ്ടും രേഖപ്പെടുത്തി. തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്.

തന്റെ മൊഴി ഒരിക്കല്‍ക്കൂടി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും ബാബു അപേക്ഷ നല്‍കിയിരുന്നു.

രാവിലെ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് അന്വേഷണസംഘം ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്. മൂന്ന് ആവശ്യങ്ങളാണ് ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തിന് മുമ്പാകെ ബാബു ഉന്നയിച്ചത്

താന്‍ മന്ത്രിയും എംഎല്‍എയും ആയിരുന്ന കാലയളവില്‍ യാത്രാബത്ത യായി ലഭിച്ച തുക കൂടി വരുമാനമായി കണക്കാക്കണം. വിവാഹസമയത്ത് മക്കള്‍ക്ക് ലഭിച്ച സമ്മാനങ്ങളും സ്വത്തില്‍ ഉള്‍പ്പെടുത്തണം. വീട്ടുകാര്‍ നല്‍കിയ സ്വത്തുക്കള്‍ സാമ്പത്തിക സ്രോതസ്സായി കണക്കാക്കണം എന്നിവയാണ് ആവശ്യങ്ങള്‍.

രേഖകള്‍ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍പ് ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലും ബാങ്കുകളിലും അടക്കം പരിശോധന നടത്തുകയും ചെയ്തിരുന്നു. ബാബുവിന്റെ മക്കളുടെ വീടുകളിലേക്കും അന്വേഷണം നീണ്ടു.

അന്വേഷണം അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് തന്റെ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്ന് അപേക്ഷയുമായി ബാബു ഡിജിപിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News