പീപ്പിൾ ബിഗ് ഇംപാക്ട്;കണ്ണൂർ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പൊലീസുകാരനെതിരെ കടുത്ത നടപടി

തലശേരി പൊലീസ് കൺട്രോൾ റൂമിലെ pp. ബൈജുവിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെന്റ് ചെയ്തത്. പീപ്പിൾ വാർത്തയെ തുടർന്നാണ് നടപടി .

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഓഫീസറായ ബൈജുവിനെ സസ്പെൻറ് ചെയ്തത് .കണ്ണൂർ ജില്ലാ പൊലീസ് മേധാവിയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത് .

ബൈജു പണം വാങ്ങുന്ന ദൃശ്യങ്ങളു ഇയാളുടെ സംഭാഷണവും സഹിതം പീപ്പിൾ ടി.വി.യാണ് വാർത്ത പുറത്ത് വിട്ടത് . വാർത്ത പുറത്ത് വന്ന ഉടൻ ബൈജുവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു .

ബൈജുവിന്റെ പിന്നിൽ വൻ തട്ടിപ്പ് സംഘം ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ സംഘത്തെക്കുറിച്ചും
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഇയാളുടെ തട്ടിപ്പിനിരയായ കൂടുതൽ പേരെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കം നടത്തുന്നുണ്ട് .

ബൈജുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യെപ്പെട്ട് dyfi മട്ടന്നൂർ ബ്ലോക്ക് കമ്മറ്റി dgp’ക്ക് പരാതി നൽകിയിട്ടുണ്ട് .

പൊലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയ ഇയാൾക്കെതിരെ വകുപ്പ് തലത്തിൽ കർശന നടപടി സ്വീകരിക്കാനാണ് ഉന്നത പൊലീസ് കേന്ദ്രങ്ങളുടെ തീരുമാനം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here