ആനുകൂല്യങ്ങള്‍ കൈപറ്റുന്നതില്‍ പ്രതിപക്ഷനേതാവ് മുന്നില്‍; ടെലിഫോണ്‍, ടിഎ,ഡിഎ, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ക്കായി കൈപറ്റിയ തുകയുടെ ലിസ്റ്റ് ഇങ്ങനെ

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ടിഎ, ഡിഎ, ടെലിഫോണ്‍ ബില്‍. മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നീ ഇനത്തില്‍ കൈപ്പറ്റിയിരിക്കുന്നത് 14.5 ലക്ഷം രൂപ.

കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് പ്രതിപക്ഷ നേതാവിന്റെ ചെലവ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.ടിഎ, ഡിഎ ഇനങ്ങളില്‍ നാളിതുവരെ ചെന്നിത്തല 5, 56, 061 രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്.

വിമാനയാത്രാ ചെലവിനായി 4, 12, 819 രൂപയും ടെലഫോണ്‍ ബില്‍ ഇനത്തില്‍ 3, 91, 872 രൂപയും കൈപ്പറ്റിയിട്ടുണ്ട്. മെഡിക്കല്‍ ചെലവിനത്തില്‍ 96, 269 രൂപയാണ് ചെന്നത്തല കൈപ്പറ്റിയിരിക്കുന്നത്. മൊത്തം 14, 57,021 രൂപയാണ് ഇതുവരെ കൈപ്പറ്റിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel