
കഴിഞ്ഞ ദിവസമാണ് സ്വന്തം കുട്ടിക്ക് ദയാവധം വേണമെന്ന ആവശ്യവുമായി ദില്ലിയിലെത്തിയ കുടുംബത്തിന്റെ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ച വാര്‍ത്തയും പുറത്ത് വന്നതോടെ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇടപെട്ട് കുട്ടിയുടെ ചികിത്സ ഉറപ്പ് നല്‍കി.
ഇതിനെ തുടര്‍ന്ന് ഇന്ന് എയിംസ് ആശുപത്രിയില്‍ കുട്ടിക്ക് പരിശോധനയും നടത്തി. ജീവിതകാലം മുഴുവന്‍ ചികിത്സ നടത്തേണ്ടി വരുമെന്നും, കാഴ്ച തിരിച്ച് ലഭിക്കില്ലെന്നും പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ അറിയിച്ചു. അതേ സമയം മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് പിതാവ് ഡെന്നിസ് പീപ്പിള്‍ ടിവിയോട് പറഞ്ഞു.
കുട്ടിക്ക് തുടര്‍ ചികിത്സയും ഇന്ന് എയിംസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം ഉറപ്പ് നല്‍കിയിരുന്നെങ്കിലും, ഇഇജി ഡയഗനോസിസ് ചെയ്ത ശേഷം ഇവരെ തിരിച്ചയച്ചു.
മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. കുട്ടിക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ പാര്‍ലമെന്റിന് മുന്നില്‍ കുട്ടിയുമായി സമരം നടത്താനാണ് ഡെന്നിസിന്റെ തീരുമാനം.
രണ്ട് ദിവസത്തിന് ശേഷം എംആര്‍ഐ സ്‌കാനിങിന് വിധേയമാക്കാനും ഡോക്ടര്‍ നിര്‍ദേശിച്ചു്. കേരളാ ഹൗസിലാണ് ഡെന്നിസും കുടുംബവും നിലവില്‍ കഴിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here