പതിനഞ്ച് വയസ്സുകാരിയെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; ക്രൂര പീഡനം സ്വകാര്യ വീഡിയോ ക്ലിപ്പ് കാണിച്ച്; ആറംഗസംഘം പിടിയില്‍

മുംബൈ: പതിനഞ്ചുവയസുകാരിയുടെ സ്വകാര്യ വീഡിയോ ക്ലിപ്പ് കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം. ഒമ്പത് അംഗ സംഘത്തില്‍ ആറുപേര്‍ പോലീസ് പിടിയില്‍. ഇവരുടെ സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. അറസ്റ്റിലായവരില്‍ ഒരാള്‍ 15 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.

പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇത് സുഹൃത്തുക്കള്‍ക്കു കൈമാറുമെന്ന് ഭീഷണിപ്പെടുത്തി. പിന്നിട് സൂഹൃത്തുക്കളും കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

രംഗങ്ങള്‍ കൂടുതല്‍പേര്‍ക്ക് അയച്ചുകൊടുക്കുമെന്ന് പേടിച്ച് മാതാപിതാക്കളോടു പോലും പറയാതെ ഒരുവര്‍ഷത്തോളമായി കുട്ടി പീഡനം സഹിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ഐ.പി.സി 376ാം വകുപ്പുപ്പ് പ്രകാരവും പോക്‌സോ ആക്ട് പ്രകാരവും കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News