അമിത്ഷാക്കും സര്‍ക്കാരിനും വേണ്ടി ഒരേ അഭിഭാഷകന്‍; ലോയകേസില്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍

ലോയ കേസില്‍ അഭിഭാഷകര്‍ തമ്മില്‍ കോടതി മുറിക്കകത്ത് വാഗ്വാദം. കോടതി മീന്‍ചന്തയല്ലെന്ന് അഭിഭാഷകന്‍ ഓര്‍ക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

മഹാരാഷ്ട്ര സര്‍ക്കാരിനും കേസില്‍ ആരോപണവിധേയനായ അമിത്ഷായ്ക്കും വേണ്ടി ഒരേ അഭിഭാഷകര്‍ ഹാജരാകുന്നതിനെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ എതിര്‍ത്തു. ലോയയുടെ മരണത്തെക്കുറിച്ച് മൊഴി നല്‍കിയവരെ വീണ്ടും വിസ്തരിക്കണമെന്ന് ബോംബോ ലോയേഴ്സ് അസോസിയേഷന് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സൊറാബുദില്‍ വ്യാജ ഏറ്റ്മുട്ടല്‍ കേസില്‍ അമിത് ഷായുടെ അഭിഭാഷകനായിരുന്നു. അതിനാല്‍ ഹരീഷ് സാല്‍വേ വാദിക്കുന്നതും അമിത് ഷായ്ക്ക് വേണ്ടിയാണന്നും ഇത് വിലക്കണമെന്നും ബോംബോ ലോയേഴ്സ് അസോസിയേഷന് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടു.

ഇതേ തുടര്‍ന്ന് ഹരീഷ് സാല്‍വേയും ദുഷ്യന്ത് ദാവെയും തമ്മില്‍ കടുത്ത വാഗ്വാദത്തിലേയ്ക്ക് കാര്യങ്ങള്‍ മാറി. ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് ഇരു അഭിഭാഷകരേയും പല തവണ വിലക്കി. കോടതി മുറിയെ മീന്‍ചന്തയുടെ നിലവാരത്തിലേയക്ക് കൊണ്ട് പോകരുതെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.

ലോയ കേസ് മുബൈ കോടതിയ്ക്ക് പകരം സുപ്രീംകോടതി കേള്‍ക്കണമെന്ന് നിര്‍ബന്ധം പിടിച്ച ഒരു ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പല്ലവ് ഷിഷോദിയും അമിത് ഷായ്ക്ക് വേണ്ടി നേരത്തെ ഹാജരായിട്ടുണ്ടെന്നും ലോയ കേസില്‍ അവരുടെ വാദങ്ങള്‍ ഷായ്ക്ക് വേണ്ടിയാന്നും ബോംബൈ ലോയേഴ്സ് അസോസിയേഷന്‍ ചൂണ്ടികാട്ടി.

കേസില്‍ പല നിര്‍ണ്ണായക തെളിവുകളും മഹാരാഷ്ട്ര സര്‍ക്കാര്‍ മറച്ച് വച്ചു. ജഡ്ജി ലോയ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ രജിസ്റ്ററില്‍ അദേഹത്തിന്റെ പേരില്ലാത്തത് ദുരൂഹം.ധ്യതി പിടിച്ച് അന്വേഷണം സമാപിച്ചു.

ലോയയുടെ മരണത്തില്‍ പലരും നല്‍കിയ മൊഴികളില്‍ വൈരുധ്യം ഉണ്ട്.അതിനാല്‍ മൊഴി നല്‍കിയവരെ വീണ്ടും വിസ്തരിക്കണമെന്ന് ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടു.വെള്ളിയാഴ്ച്ച വാദം വീണ്ടും തുടരും.സഹപ്രവര്‍ത്തകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയ ലോധയെ ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ വച്ച് 2014 ഡിസംബറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒപ്പമുള്ള സഹപ്രവര്‍ത്തകരെ അറിയിക്കാതെ തിരക്കിട്ട മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. സൊറാബുദിന്‍ ഷെയ്ക്ക് ഏറ്റ്മുട്ടല്‍ കേസില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News