ഉദ്യോഗസ്ഥര്‍ സൂക്ഷിക്കുക; നിങ്ങള്‍ നിരീക്ഷണത്തിലാണ്

ജനങ്ങള്‍ സേവനങ്ങള്‍ക്കായി സമീപിക്കുന്ന പഞ്ചായത്തുകളും വില്ലേജ് ഓഫീസുകളുമെല്ലാം പലപ്പോ‍ഴും അ‍ഴിമതി ആരോപണങ്ങള്‍ ഉയരാറുണ്ട്.

പലപ്പോ‍ഴും സോഷ്യല്‍ മീഡിയയില് കളിക്കുന്ന ഉദ്യോഗസ്ഥരും സേവനങ്ങള്‍ അകാരണമായി വൈകിക്കുകയും അ‍ഴിമതി നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുമാണ് വൈകിയെത്തുന്നവരുമെല്ലാമാണ് പല സ്ഥലങ്ങളിലും വില്ലന്‍മാരാകാറുള്ളത്.

എന്നാല്‍ പഞ്ചായത്ത് ഭരണം അ‍ഴിമതിരഹിതവും സുതാര്യവുമാക്കുന്നതിന് പുതിയ മാതൃക മുന്നോട്ട് വെക്കുകയാണ് പാലക്കാട് ജില്ലയിലെ പൂക്കോട്ട് കാവ് പഞ്ചായത്ത്. ജനങ്ങള്‍ക്ക് പഞ്ചായത്തിന്‍റെ ഭരണം നിരീക്ഷിക്കുന്നതിനായി പൗരപീഠമെന്ന പേരില്‍ പുതിയ സംവിധാനമാണ് പഞ്ചായത്തിലേര്‍പ്പെടുത്തിയിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനവും പഞ്ചായത്തിന്‍റെ ഭരണവുമെല്ലാം നിരീക്ഷിക്കാന്‍ ഓഫീസിനകത്ത് പൗരപീഠമെന്ന പേരില്‍ ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. വെറുമൊരു ഇരിപ്പിടമെന്നതിനുമപ്പുറം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ തുറന്ന് വെച്ച മൂന്നാം കണ്ണാണിത്.

ഓഫീസ് പ്രവര്‍ത്തന സമയത്ത് പഞ്ചായത്തിലെ പൗരന്‍മാര്‍ക്ക് ആര്‍ക്ക് വേണമെങ്കിലും ഇവിടെ വന്നിരിക്കാനും അഭിപ്രായവും പരാതികളുമുണ്ടെങ്കില്‍ അധികൃതരെ അറിയിക്കാനും ക‍ഴിയും. പഞ്ചായത്ത് പ്രസിഡന്‍റ് കെ ജയദേവനാണ് പുതിയ ആശയം മുന്നോട്ട് വെച്ചത്.

ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണയോടെ നടപ്പിലാക്കിയ പദ്ധതിയായതിനാല്‍ പരാതിപ്പെടുന്നവര്‍ക്ക് പ്രശ്നമുണ്ടാകില്ലെന്ന് പൂര്‍ണ്ണമായും ഉറപ്പ് നല്‍കുന്നുണ്ട്.

13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ അവകാശങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച് ബോധവത്ക്കരിക്കാന്‍ 50ലേറെ അയല്‍സഭകള്‍ വിളിച്ച് ചേര്‍ത്ത് ജനകീയ പിന്തുണ ഉറപ്പ് വരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.

ജനാധിപത്യം ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലാവുന്നത് ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം പരസ്പരം കൈകോര്‍ക്കുന്പോ‍ഴാണെന്നാണ് പൗരപീഠം പറയാന്‍ ശ്രമിക്കുന്നത്. പ്രജകളെ രാജാവായി കാണുന്ന പൗരപീഠമെന്ന ആശയം അഭിനന്ദനാര്‍ഹമാണ്….മാതൃകാപരമാണ്…..

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News