മനുഷ്യന്‍ മരമാകുന്ന അപൂര്‍വ്വ രോഗം;ശസ്ത്രക്രിയ ചെയ്തിട്ടും രക്ഷയില്ല

ബംഗ്‌ളാദേശിലാണ് ശരീരത്തില്‍ വേരുകള്‍ക്ക് സമാനമായ വളര്‍ച്ചയുണ്ടാകുന്ന രോഗം കണ്ടെത്തിയത്. റിക്ഷ തൊഴിലാളിയായ അബ്ദുള്‍ ബജനന്ദര്‍ എന്ന യുവാവാണ് വിചിത്ര രോഗത്തിന്റെ ഇര. ശരിരമാസകലം വേരുകള്‍ പൊലെ പേശികള്‍ വളര്‍ന്നു വരുന്നതാണ് രോഗ ലക്ഷണം.

ഇതിനിടെ ഇരുപത്തിയഞ്ചിലധികം ശസ്ത്രക്രിയകള്‍ക്ക് യുവാവ് വിധേയനായെങ്കിലും രോഗം ഭേദമായില്ല. അധികമായി വളരുന്ന പേശികള്‍ക്ക് ഭാരം ഏറുമ്പോഴെല്ലാം ശസ്ത്രക്രിയക്ക് വിധേയനാകേണ്ട അവസ്ഥയിലാണ് അബ്ദുള്‍ ബജനന്ദര്‍. കൈകളിലേയും കാലുകളിലേയും പേശികളാണ് പ്രധാനമായും മരത്തിന്റെ വേരുകള്‍പോലെ വളരുന്നത്.

അപൂര്‍വ്വമായി പിടിപെടുന്ന ജനറ്റിക് രോഗമാണിതെന്നാണ് അരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. എപിഡെര്‍മൊ ഡൈപ്‌ളേഷ്യ വെറസ് ഫോര്‍മിസ് എന്ന അവസ്ഥയാണിതെന്ന് ശാസ്ത്രലോകം പറയുന്നു. അപൂര്‍വ്വമായി ചിലരില്‍ ചെറുപ്രായത്തില്‍ ഇത്തരം രോഗ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ടെങ്കിലും അബ്ദുള്‍ ബജനന്ദറിന്റെ സ്ഥിതി വെത്യസ്ഥമാണ്.

ധാക്ക മെഡിക്കല്‍ കോളേജിലാണ് അബ്ദുള്‍ ബജനന്ദര്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയനാകുന്നത്. 2017ല്‍ സഹന ഖാട്ടുന്‍ എന്ന ബംഗ്‌ളാദേശി സ്വദേശിയായ പത്ത് വയസുകാരനിലും രോഗം കണ്ടെത്തിയിരുന്നു. ഈ വിചിത്ര രോഗത്തിന് നിലവില്‍ ചികിത്സാവിധികള്‍ ഇല്ലെങ്കിലും വളര്‍ച്ച മുരടിച്ച പേശികള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News