പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ഭാര്യയോട് ഭര്‍ത്താവ് ചെയ്ത കൊടും ക്രൂരത

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ ദേഷ്യത്തില്‍ യുവാവ് ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ രാജരത്നം എന്ന യുവാവാണ് അറസ്റ്റിലായത്.

ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ ദേഷ്യത്തില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ഇയാളുടെ ശ്രമം. ഭാര്യ പ്രശാന്തിയുടെ കൈയില്‍ ഇലക്ട്രിക് വയര്‍ ഘടിപ്പിക്കുന്നതിനിടെ ഇവര്‍ ഉറക്കമുണര്‍ന്നതാണ് രാജരത്നത്തിന്റെ നീക്കം പാളാന്‍ കാരണമായത്.

തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയും രാജരത്നം അറസ്റ്റിലാകുകയുമായിരുന്നു.കൂടുതല്‍ സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്ന് രാജരത്നം പ്രശാന്തിയെ സ്ഥിരം മര്‍ദ്ദിക്കുക പതിവായിരുന്നെന്നും പരാതിയുണ്ട്.

ഇതിനിടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ മര്‍ദ്ദനം ശക്തമാകുകയും യുവതിയെ കൊല്ലാനുള്ള തീരുമാനത്തിലേക്ക് രാജരത്‌നം എത്തിച്ചേരുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News