അതിക്രമങ്ങള്‍ക്കെതിരെ തെരുവ് നാടകവുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍

സാമൂഹ്യ പ്രശ്‌നങ്ങള്‍ വിഷയമാക്കി തെരുവ് നാടകവുമായി പാലക്കാട്ടെ കുടുംബശ്രീ പ്രവര്‍ത്തകര്‍. വിവിധ പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകരാണ് പരിശീലനം പൂര്‍ത്തിയാക്കി വിവിധ വിഷയങ്ങളില്‍ തെരുവു നാടകങ്ങള്‍ അവതരിപ്പിക്കുന്നത്.

സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ മാറ്റം തീര്‍ത്ത കുടുംബശ്രീ കൂട്ടായ്മയുടെ മറ്റൊരു ഗാഥയുമായി ജനങ്ങള്‍ക്കിടയിലേക്ക് എത്തുകയാണ്. സ്ത്രികള്‍ക്കെതിരായ അതിക്രമങ്ങളടക്കം നിരവധി വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് വിഷയം സമൂഹ മധ്യത്തിലേക്കെത്തിക്കുന്നതിനായി സ്ത്രീ കൂട്ടായ്മ രംഗത്തെത്തുന്നത്.

രംഗശ്രീ പാലക്കാടാണ് കുടുംബശ്രീ നാടക കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്.  കഴിഞ്ഞ ദിവസം അരങ്ങേറിയ നല്ല നാളേക്കായി എന്ന നാടകം കുടുംബശ്രീ വഴി ലഭിക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ച് ബോധവത്ക്കരണം ലക്ഷ്യമിട്ടുള്ളതാണ്.

ദിവസങ്ങളോളം പാലക്കാട്ടെ വിവിധ സ്ഥലങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് നാടകം ആദ്യനാടകം അരങ്ങിലെത്തിച്ചത്. സ്ത്രീകള്‍ നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ വിഷയമാക്കിയുള്ള പുതിയ നാടകങ്ങള്‍ വരുദിവസങ്ങളില്‍ അവതരിപ്പിക്കും. നാടക പ്രവര്‍ത്തകനായ തൈക്കാട് രവിയാണ് നാടകം സംവിധാനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News