കേരള സര്‍വ്വകലാശാല; നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

കേരള സര്‍വ്വകലാശാലയുടെ നിര്‍ണായകമായ സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. സിന്‍ഡിക്കേറ്റ് യോഗം തടസപെടുത്തണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് ആശങ്കകള്‍ മാറിയത്.

വിസിയുടെ മാര്‍ക്ക് ദാന വിവാദം വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ഇന്ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും.

സര്‍വ്വകലാശാലക്ക് കീഴിലെ അധ്യാപക നിയമനത്തിലാണ് വൈസ് ചാന്‍സിലര്‍ ക്രമവിരുദ്ധമായി മാര്‍ക്ക് ദാനം നല്‍കിയെന്ന കണ്ടെത്തലുകള്‍.

വൈസ് ചാന്‍സിലര്‍ പികെ രാധാകൃഷ്ണന്റെ കാലവധി  ഫെബ്രുവരിയില്‍ അവസാനിക്കുമെന്നിരിക്കെയാണ്  ക്രമവിരുദ്ധമായി മാര്‍ക്ക് ദാനം ചെയ്തതെന്ന ആരേപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News