പദ്മാവതിനു പിന്നാലെ മണികര്‍ണികയും വിവാദത്തില്‍; സിനിമയില്‍ ഝാൻസി റാണിയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സര്‍വ ബ്രാഹ്മണസഭ രംഗത്ത്

പദ്മാവതിനു പിന്നാലെ വിവാദത്തിലേക്ക് നീങ്ങി കങ്കണ റണൗട്ട് ചിത്രം മണികര്‍ണിക. ഝാൻസി റാണിയെക്കുറിച്ചുള്ള സിനിമയില്‍ ഝാൻസി റാണിയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജസ്ഥാനിലെ സര്‍വ ബ്രാഹ്മണ സഭയാണ് രംഗത്തെത്തിയിരിക്കുന്നത്.

സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് പിന്നാലെ ബോളിവുഡില്‍ മറ്റൊരു സിനിമ കൂടി വിവാദത്തിലേക്ക്. കങ്കണ റണൗട്ട് ഝാൻസി റാണിയായി വേഷമിടുന്ന മണികര്‍ണിക എന്ന സിനിമയാണ് പുതിയ വിവാദത്തില്‍ അകപ്പെട്ടത്.പദ്മാവതിന് എതിര്‍പ്പ് നേരിട്ട രാജസ്ഥാനില്‍ നിന്നു തന്നെയാണ് പദ്മാവത് വിഷയത്തിന് സമാനമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എതിര്‍പ്പുയര്‍ന്നിരിക്കുന്നത്.

സ്വാതന്ത്ര സമര നായിക ഝാൻസി റാണിയെക്കുറിച്ചുള്ളതാണ് സിനിമ. സിനിമ ഝാൻസി റാണിയെ തെറ്റായി ചിത്രീകരിക്കുകയാണെന്നും സിനിമയില്‍ ഝാൻസി റാണിയും ബ്രീട്ടീഷ് പട്ടാളക്കാരനുമായുള്ള പ്രണയരംഗം ഉള്‍പ്പെടുത്തിയെന്നുമാരോപിച്ചാണ് രാജസ്ഥാനിലെ സര്‍വ്വ ബ്രാഹ്മണ സഭ എതിര്‍പ്പുമായ് രംഗത്തെത്തിയിരിക്കുന്നത്.

വിദേശ ചരിത്രകാരന്മാരുടെ രചനകളെ അവലംബിച്ചാണ് സിനിമ ചിത്രീകരിക്കുന്നതെന്നും ഇത് ഝാൻസി റാണിയെ അപമാനിക്കലാണെന്നും സര്‍വ്വ ബ്രാഹ്മണ സഭ അദ്ധ്യക്ഷന്‍ സുരേഷ് ശര്‍മ്മ പറഞ്ഞു. കൂടാതെ രാജസ്ഥാന്‍ സര്‍ക്കാര്‍ സിനിമയുടെ നിര്‍മ്മാതാക്കളില്‍ നിന്നും ചരിത്രവിരുദ്ധമായ ഒന്നുമില്ലെന്ന് സത്യവാങ് മൂലം എഴുതി വാങ്ങിയ ശേഷമേ സിനിമ ചിത്രീകരണം നടത്താന്‍ അനുവദിക്കാന്‍ പാടൂള്ളൂയെന്നും സുരേഷ് ശര്‍മ്മ ആവശ്യപ്പെട്ടു.

എന്നാല്‍ വിവാദങ്ങളുമായ് ബന്ധപ്പെട്ട് പ്രതികരിക്കാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഈ വര്‍ഷം ജൂണിലാണ് സിനിമയുടെ റിലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News