കുരീപ്പുഴ ശ്രീകുമാറിന് നേരെ ആക്രമണം: 7 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

കുരീപ്പുഴ ശ്രീകുമാറിനുനേരെയുണ്ടായ ആക്രമണത്തില്‍ 6 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയിലായി. പഞ്ചായത്ത് മെമ്പര്‍ ദീപു, മനു, കിരണ്‍, ലൈജു, ശ്രീജിത്ത്, ശ്യാം, ‍വിഷ്ണു എന്നിവരാണ് പിടിയിലായത്.

15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാല പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്.

വടയമ്പാടി ജാതിമതില്‍ സമരത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ആക്രമണമുണ്ടായതെന്ന് കുരീപ്പുഴ ശ്രീകുമാര്‍ കടയ്ക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News