ഈ കുഞ്ഞിന് കരുണവേണം; മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കൊരുങ്ങി നാലര വയസ്സുകാരി ശ്രീനന്ദ

മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഒരുനാടിന്റെ സഹായവും പ്രാര്‍ത്ഥനയും ഏറ്റുവാങ്ങി, നാലര വയസ്സുകാരി ചെന്നൈ അപ്പോളോയിലേക്ക് യാത്ര തിരിച്ചു. കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ നിന്ന് രാത്രി ഒമ്പതരയോടെ ആണ് പ്രത്യക ആംബുലന്‍സ് പുറപ്പെട്ടത്. കോഴിക്കോട് കൂരാച്ചുണ്ടിലെ ശശി സുജ ദമ്പതികളുടെ മകളാണ് നാലര വയസ്സുകാരി ശ്രീനന്ദ.

കുഞ്ഞുജീവന്‍ രക്ഷിക്കാന്‍ നാട്ടിലെ സുമനസ്സുകളൊന്നാകെ ശ്രീനന്ദയുടെ കുടുംബത്തിനായി രംഗത്തിറങ്ങുകയായിരുന്നു. കോഴിക്കോട് കൂരാച്ചുണ്ടില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ചികിത്സാസഹായ സമിതി നല്‍കിയ തുകയാണ് അപ്പോളോ ആശുപത്രിയിലേക്കുളള യാത്രയ്ക്ക് തുണയായത്. 6 മാസം മുമ്പ് അപ്ലാസ്റ്റിക് അനീമിയ എന്ന അപൂര്‍വരോഗം കുട്ടിയ്ക്ക് ബാധിച്ചതോടെ കൂലിപ്പണിക്കാരനായ അച്ഛന്‍ ശശി നിസ്സഹായനായി.

മജ്ജമാറ്റിവെക്കല്‍ മാത്രമാണ് പോംവഴി എന്ന് വന്നതോടെ പണം സമാഹരിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി. ശസ്ത്രക്രിയക്കും മറ്റ് ആശുപത്രി ചെലവുകള്‍ക്കുമായി 40 ലക്ഷംരൂപ വേണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ശ്രീനന്ദയെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പ്രത്യേക ആമ്പുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ ചികിത്സാ സഹായ സമിതി അംഗങ്ങളടക്കം നിരവധി പേര്‍ എത്തി.

കുഞ്ഞിന്റെ ചികിത്സ ചെലവിലേക്ക് പണം നിക്ഷേപിക്കാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി കൂരാച്ചുണ്ട് ഫെഡറല്‍ ബാങ്കില്‍ ഒരു അക്കൗണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

ശ്രീനന്ദ ചികിത്സാ സഹായ സമിതി
ഫെഡറല്‍ ബാങ്ക്, കൂരാച്ചുണ്ട ശാഖ

A/c No: 10760100187084,

IFSC : FDRL 0001076

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News