33 ‍വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഒന്നിക്കുന്നു

33 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍നദിയ ജോഡി വീണ്ടും. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ശ്രീകുമാറും ഗേളിയും ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരരാണ്.

ഫിലാഡല്‍ഫിയയില്‍ നിന്നു കൊണ്ടു വന്ന കറുത്ത കോസ്‌മോഫ്രില്‍ കണ്ണട കാണിച്ച് ശ്രീകുമാറിനെ പേടിപ്പിച്ച ഗേളിയെയും ഭീഷണി കേട്ട് ചമ്മലോടെ നില്‍ക്കുന്ന ശ്രീകുമാറിനെയും നമ്മളാരും തന്നെ മറന്നിട്ടില്ല. 33 വര്‍ഷത്തിനു ശേഷം ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നു.

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തില്‍ നദിയാ മൊയ്തു മോഹന്‍ലാലിന്റെ നായികയായെത്തും. മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ ഭാര്യയായി നദിയ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നീരാളിയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here