യുഎസ് വിപണി കൂപ്പുകുത്തിയതിനു പിന്നാലെ ഇന്ത്യന്‍ വിപണിക്കും വന്‍തിരിച്ചടി; സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു

തിരിച്ചടിയോടെയാണ് ഇന്ന് ഇന്ത്യേന്‍ ഓഹരി വിപണിക്ക് തുടക്കമായത്. അമേരിക്കന്‍ ഓഹരി വിപണി ഇന്നലെ നഷ്ടത്തില് വ്യാപാരമവസാനിപ്പിച്ചതിന്റെ പ്രതിഫലനമാണ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പ്രകടമായത്.

സെന്‍സെക്‌സ് 1,250 പോയിന്റ് താഴ്ന്ന് 33,482ലും നിഫ്റ്റി 306 പോയിന്റ് താഴ്ന്ന് 10,300ലുമാണ് വ്യാപാരം നടത്തുന്നത്. അമേരിക്കന്‍ ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. കേന്ദ്ര ബജറ്റിനു പിന്നാലെ ഓഹരി വിപണിയിലുണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവിനു പിന്നാലെയാണ് ഇരട്ടപ്രഹരമായി വിപണി വീണ്ടും ഇടിഞ്ഞത്.

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിനാണ് ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. ഇതിന് മുന്‍പ് 2010ലാണ് ഈ നിലയിലുള്ള പ്രതിസന്ധി ഉടലെടുത്തത്. ഇന്ത്യ കൂടാതെ ജപ്പാന്‍ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ഓഹരി വിപണിയിലും പ്രതിസന്ധി  പ്രകടമായി.

ഇതോടെ അമേരിക്കന്‍ വിപണിയിലെ മാറ്റം ആഗോള പ്രതിഫലനം സൃഷ്ടിച്ചിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here