പീപ്പിള്‍ ഇംപാക്ട്: വിരമിച്ച ശേഷം അതേ പദവിയില്‍ കരാര്‍ നിയമനം; കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം റദ്ദാക്കാന്‍ തീരുമാനം; നടപടി പീപ്പിള്‍ വാര്‍ത്തയെത്തുടര്‍ന്ന്

കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ പ്രൈവറ്റ് സെക്രട്ടറി പി എന്‍ ഷാജിയുടെ കരാര്‍ നിയമനം റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.ഇതടക്കം ജനുവരി ഒന്ന് മുതല്‍ വൈസ് ചാന്‍സിലര്‍ നടത്തിയ മറ്റ് നാല് നിയമനങ്ങള്‍ കൂടി സിന്‍ഡിക്കേറ്റ് റദ്ദാക്കി. വൈസ് ചാന്‍സിലറുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം എടുത്തത്.

ഇഷ്ടക്കാരനായ പ്രൈവറ്റ് സെക്രട്ടറിക്ക് ജോയിന്റ് രജിസ്ട്രാറായി വഴി വിട്ട് സ്ഥാനകയറ്റം നല്‍കിയതും. വിരമിച്ച ശേഷം അതേ ഉദ്യോഗസ്ഥനെ അതേ പദവിയില്‍ കരാര്‍ നിയമനം നല്‍കിയതും പീപ്പിള്‍ ടിവിയാണ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

പഴയ വാര്‍ത്ത

2017 ഒക്ടോബര്‍ 31 ആണ് സര്‍വ്വകലാശാലയില്‍ ഡെപ്യൂട്ടി രജിസ്ട്രാറും വൈസ് ചാന്‍സിലറുടെ പ്രൈവറ്റ് സെക്രട്ടറിയുമായ പി .എന്‍ ഷാജി വിരമിക്കേണ്ടിയുന്നത് . വിരമിക്കുന്നതിന് കേവലം 15 ദിവസം മുന്‍പ് സ്വന്തം പ്രൈവറ്റ് സെക്രട്ടറിയെ വൈസ് ചാന്‍സിലര്‍ ജോയിന്റ് രജിസ്ട്രറായി സ്ഥാനകയറ്റം നല്‍കി. ജോയിന്റ് രജിസ്ട്രാര്‍ തസ്തികയിലേക്ക് രണ്ട് ഒഴിവുകള്‍ മാത്രമാണ് അപ്പോള്‍ ഉണ്ടായിരുന്നത് .പട്ടികയിലെ മൂന്നാം പേരുകാരനായ പ്രൈവറ്റ് സെക്രട്ടറിക്ക് പെന്‍ഷന്‍ പറ്റും മുന്‍പ് സ്ഥാനകയറ്റം നല്‍കണമെങ്കില്‍ സീനിയോറിറ്റിയില്‍ ഒന്നും രണ്ടും സ്ഥാനമുളളവരില്‍ ആരെങ്കിലും ഒരാള്‍ മാറി നിള്‍ക്കണം.കുശാഗ്ര ബുദ്ധിക്കാരാനായ വൈസ് ചാന്‍സിലര്‍ അതിന് വേണ്ടി കണ്ട മാര്‍ഗം ആരെയും അമ്പരപ്പിക്കും.

സീനിയേറിറ്റി ലിസ്റ്റ് മറികടന്ന് മറ്റൊരാളെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെങ്കില്‍ ഒരാള്‍ കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും അവധിയില്‍ പോകണമെന്നതാണ് ചട്ടം . സീനിയേറ്റിയില്‍ പി എന്‍ ഷാജിയുടെ മുന്നില്‍ നിള്‍ക്കുന്ന കാര്യവട്ടം ക്യാബസിലെ ഡെപ്യൂട്ടി രജിസ്ട്രാറും വിസിയുടെ അടുപ്പക്കാരനുമായ ദീലിപിന് മൂന്ന് മാസത്തെ അവധി നല്‍കി. ഇതോടെ ഒഴിവ് വന്ന സ്ഥാനത്തേക്ക് പി എന്‍ ഷാജിക്ക് എളുപ്പം സ്ഥാനകയറ്റം ലഭിച്ചു.ശബളത്തിലും ,പെന്‍ഷനിലും വന്‍ വര്‍ദ്ദനവ് ആണ് പി എന്‍ ഷാജിക്ക് ഇതോടെ ലഭിച്ചത് .

വൈസ് ചാന്‍സിലര്‍ ഉദ്യേശിച്ച കാര്യം നടന്നതോടെ മൂന്ന് മാസത്തേക്ക് അവധിയില്‍ പോയ ദിലീപ് അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിച്ചു .അടുപ്പകാരന് പ്രൈവറ്റ് സെക്രട്ടരിക്ക് പ്രമോഷന്‍ നല്‍കിയ വഴിയില്‍ സര്‍വ്വകലാശാലക്ക് വന്‍ നഷ്ടം ആണ് ഉണ്ടായത്.

2015 മെയ്യില്‍ സര്‍വ്വകലാശാലയില്‍ നിന്ന് വിരമിച്ച ആനി ചാക്കോ എന്ന ഡെപ്യൂട്ടി രജിസ്ട്രാര്‍ സമാന അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക കാരണം ചൂണ്ടി കാട്ടി നിരസിച്ച അതേ വൈസ് ചാന്‍സിലര്‍ ആണ് സ്വന്തം പ്രൈവറ്റ് സെക്രട്ടറിക്കായി വഴിവിട്ട നീക്കം നടത്തിയത് .

അവിടെ കൊണ്ടും കാര്യങ്ങള്‍ തീര്‍ന്നില്ല 15 ദിവസത്തെ ജോയന്റ് രജിസ്ട്രാര്‍ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിച്ച സ്വന്തം പ്രൈവറ്റ് സെക്രട്ടറിയെ അതേ തസ്തികയില്‍ തന്നെ കരാര്‍ അടിസ്ഥാനത്തില്‍ പികെ രാധാകൃഷ്ണന്‍ പുനര്‍ നിയമിച്ചു. സിന്‍ഡിക്കേറ്റില്‍ വന്നാല്‍ എതിര്‍പ്പുണ്ടാകും എന്ന് മുന്‍ കൂട്ടി കണ്ട് ശബളം അടക്കമുളളവ കുറച്ചാണ് നല്‍കിയത് .

കേരളാ സര്‍വ്വകലശാലയുടെ ഇതുവരെയുളള ചരിത്രത്തില്‍ ഇത്രയധികം രഹസ്യസ്വഭാവം സൂക്ഷിക്കേണ്ട തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയിട്ടില്ല. നിയമനം കാത്ത് ആയിര കണക്കിന് യുവതി യുവാക്കാള്‍ പുറത്ത് നിള്‍ക്കുമ്പോഴാണ് വിരമിച്ച ഉദ്യോഗസ്ഥനം വഴിവിട്ട് വൈസ് ചാന്‍സിലര്‍ നിയമിച്ചിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News