‘കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിറ്റു തീരും’; ചാനലുകളിലും മുഖം കാണിക്കാം; കുരീപ്പുഴയെ അധിക്ഷേപിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് സംഘം അക്രമിച്ചതില്‍ ന്യായീകരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പ്രശസ്തിക്കും പുസ്തകങ്ങള്‍ വിറ്റു പോകാന്‍ വേണ്ടിയും കുരീപ്പുഴ ആര്‍. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ക്കുകയാണെന്നും സുരേന്ദ്രന്‍.

കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. ഇതിന് വേണ്ടിയാണ് കുരീപ്പുഴ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിെനതിരെ വ്യാപക പ്രതിഷധമാണ് ഉയരുന്നത്. കുരീപ്പുഴ ശ്രീകുമാറിനുനേരെയുണ്ടായ ആക്രമണത്തില്‍ 7 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായിരുന്നു. ബിജെപി പഞ്ചായത്ത് മെമ്പറും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാല പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുരീപ്പുഴയെ ആക്രമിച്ചത്.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News