‘നല്ലവരാകാന്‍ ദൈവം വേണോ’

അടുത്തിടെ കേട്ടതില്‍ തര്‍ക്കിക്കാന്‍ പറ്റിയ നല്ല ചോദ്യം, ‘നല്ലവരാകാന്‍ ദൈവം വേണോ’ ?.

കേവലം ഒരു ചോദ്യം എന്നതിനപ്പുറം ഒട്ടനവധി മാനങ്ങളുളള ഒന്നാണത്. ദാര്‍ശനികവും പ്രായോഗികവുമായ മാനങ്ങള്‍.
ഈ ലോകം ഇങ്ങനെ നിലനില്‍ക്കുന്നത് ദൈവഭയം കൊണ്ടാണ്.

‘മുകളിലൊരു ശക്തിയുണ്ടെന്ന ബോധം ഇല്ലെങ്കില്‍ ആരും ആരേയും കൊല്ലും, കൊള്ളിവെയ്ക്കും’ പരമ്പരാഗതമായി ദൈവമതവിശ്വാസി ലോകത്തെ പിടിച്ചുനിര്‍ത്താന്‍ വാദിക്കുന്ന വാദം.അത്തരം ചോദ്യം വ്യക്തിയില്‍ പ്രതിഫലിക്കുന്നത് ഇത്തരത്തിലാകാം. ‘നമ്മള്‍ ദൈവവിശ്വാസിയാണെങ്കിലേ നല്ലവരാകൂ’ അഥവ ‘പൂര്‍ണമായി നല്ലവരാകാന്‍ ദൈവം വിശ്വാസിയാകണം’.

ഇങ്ങനെ ഈ നല്ലതിന് ദൈവവുമായി എന്ത് ബന്ധം?. ‘ഭയവും’ ഒപ്പം ‘നല്ലവരാകാന്‍ വേണ്ടി’യും എന്നീ രണ്ട് ഉമ്മാക്കി കാട്ടിയാണോ ദൈവദര്‍ശനം നിലനില്‍ക്കേണ്ടത്?….

ഈ ലോകത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ നരാധമ കൂട്ടകൊലയും യുദ്ധവും നടത്തിയവരുടെ വിശ്വാസവും പ്രത്യയശാസ്ത്രവും എന്ത്? സമകാലിക സംഭവങ്ങളില്‍ മയക്കുമരുന്ന് മുതല്‍ കൊലയും കൊള്ളിവെയ്പ്പും വരെ നടത്തുന്നവരാര്?……

നമ്മള്‍ സാധാരണക്കാരുടെ ഇത്തരം മറുചിന്തയും ചോദ്യവും ഉണ്ടല്ലോ….

ഫെബ്രുവരി 11ന് കൊല്ലം റോട്ടറി ക്ലബ് ഹാളില്‍ 10 മുതല്‍ 5 വരെ ഡിബേറ്റും സെമിനാറും. ഡിബേറ്റില്‍ പ്രശസ്ത ശാസ്ത്രനാസ്തിക ചിന്തകനും എഴുത്തുകാരനുമായ സി.രവിചന്ദ്രനും ഫാദര്‍ അഗസ്റ്റിന്‍ പാമ്പ്‌ളാനിയും (ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് ആന്റ് റിലീജിയന്‍, ആലുവ) കൊമ്പ് കോര്‍ക്കും. തുടര്‍ന്ന് സെമിനാറുകളും നടക്കും..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News