‘ആമി’ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല

കൊച്ചി: കമലിന്റെ ആമി സിനിമ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല.

സിനിമക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കേണ്ട നിയമപരമായ അധികാരി സെന്‍സര്‍ ബോര്‍ഡാണെന്നും, സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണെന്നും കോടതി ചുണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡിന് നടപടിയുമായി മുന്നോട്ട് പോകുന്നതിന് തടസമില്ലന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

കേസില്‍ എതിര്‍ കക്ഷിയായ അബ്ദുള്‍ സമദ് സമദാനിക്ക് വേണ്ടി പ്രമുഖ ബിജെപി നേതാവും അഭിഭാഷകനുമായ പിഎസ് ശ്രീധരന്‍പിള്ള ഹാജരായി.

സിനിമയുമായി സമദാനിക്ക് ബന്ധമില്ലെന്നും സമദാനിയെ ഒഴിവാക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. അഭിഭാഷകനായ കെപി രാമചന്ദ്രനാണ് ആമി സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel