ലിഫ്റ്റ്‌ തകർന്നാലും രക്ഷപ്പെടാം; ചില മുൻകരുതൽ മാത്രം മതി

ആകാശത്തേക്ക്‌ തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ ഇന്ന് എല്ലായിടത്തും ഉണ്ട്‌. കോണിപ്പടികളിലെ കയറ്റിറക്കത്തിന്റെ ആയാസം കുറച്ചത്‌ ലിഫ്റ്റ്‌ എന്ന കണ്ടു പിടുത്തമാണ്. ഒരോ കാലത്തും സാങ്കേതിക വിദ്യ വികസിച്ചപ്പോൾ ലിഫ്റ്റ്‌ ടെക്നോളജിയും നവീകരിക്കപ്പെട്ടു.

എന്നാലിന്നും ലിഫ്റ്റ്‌ അപകടങ്ങൾക്ക്‌ കുറവൊന്നും ഇല്ല. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ പത്തു നില കെട്ടിടത്തിലെ ലിഫ്റ്റ്‌ തകർന്ന് 2 പേർ മരിച്ചു. ലിഫ്റ്റ്‌ അപകടത്തിൽ ഭൂരിഭാഗം മരണങ്ങളും നട്ടെല്ലു തകർന്നും തലക്ക്‌ മാരകമായി പരുക്കേറ്റുമാണ്..

ലിഫ്റ്റ്‌ പലപ്പോഴും നിയന്ത്രണം വിട്ട്‌ താഴേക്ക്‌ പതിച്ചാണു അപകടം ഉണ്ടാവാറുള്ളത്‌. ഇങ്ങനെ പതിക്കുമ്പോൾ ലിഫ്റ്റിനുള്ളിലെ എല്ലാ നിലകളിലേയും സ്വിച്ച്‌ അമർത്തുക. ഒരു പക്ഷേ ഏതെങ്കിലും നിലയിലെ എമർജ്ജൻസി പവർ സിസ്റ്റം പ്രവർത്തനക്ഷമമായി ലിഫ്റ്റ്‌ ആ നിലയിൽ തുറന്നേക്കാം.

ഒരിക്കലും നിയന്ത്രണം വിട്ട്‌ താഴേക്ക്‌ പതിക്കുന്ന ലിഫ്റ്റിൽ നിവർന്ന് നിൽക്കരുത്‌. നട്ടെല്ലും പാദങ്ങളും തലയും ലംബമായി നിൽക്കുന്നത്‌ അപകടത്തിന്റെ തീവ്രത കൂട്ടും. ഭൂമിയുടെ ഗുരുത്വാകർഷണവും ഇതിനു കാരണമാണു.

താഴേക്ക്‌ ലിഫ്റ്റ്‌ പതിക്കുമ്പോൾ ഉയർന്ന് ചാടിയാൽ ആഘാതം കുറയും എന്നൊരു തെറ്റിധാരണയുണ്ട്‌. ഇത്‌ വലിയ അപകടം സൃഷ്ടിക്കും. നിയന്ത്രണം വിട്ട്‌ താഴേക്ക്‌ പതിക്കുന്ന ലിഫ്റ്റിൽ മലർന്ന് കിടക്കാൻ ശ്രമിക്കുക.

നട്ടെല്ലു പൂർണ്ണമായും തറയോട്‌ ചേർത്ത്‌ കിടക്കുക. രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തുന്നത്‌ മുഖത്തിനും തലയ്ക്കും സംഭവിക്കുന്ന പരിക്കുകൾ ഒരു പരിധിവരെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here