ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ചേർന്ന വൈദിക സമ്മേളനത്തിൽ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ രൂക്ഷ വിമർശനം;ശബ്ദ സംഭാഷണം പീപ്പിളിന്

എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ചേർന്ന വൈദിക സമ്മേളനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ രൂക്ഷ വിമർശനം നടത്തുന്ന സഹായ മെത്രാൻ മാർ സെബാസ്ത്യൻ എടയന്ത്രത്തിന്റെ ശബ്ദ സംഭാഷണം പീപ്പിളിന് .

ഭൂമിയിടപാടിനെതിരെ സംസാരിച്ചപ്പോൾ തന്റെ വൈദിക ജീവിതത്തെ പോലും ചോദ്യം ചെയുന്ന നീക്കം ഉണ്ടായിയെന്ന് എടയന്ത്രത്ത് വൈദിക സമ്മേളനത്തിൽ തുറന്നടിച്ചു. കഴിഞ്ഞ 4 വർഷമായി തന്നെ പേടിപ്പിച്ച് കാര്യങ്ങൾ കാണുന്ന അവസ്ഥയാണ് ഉണ്ടായിരുന്നെന്നും അദ്ദേഹം വൈദിക സമ്മേളനത്തിൽ കുറ്റപ്പെടുത്തുന്നു.

വിവാദ ഭൂമിയിടപാട് കത്തിനിൽക്കെ ഡിസംബറിൽ ചേർന്ന വൈദിക സമ്മേളനത്തിൽ സഹായ മെത്രാൻ ഫാ.സെബാസ്ത്യൻ എടയന്ത്രത്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ രൂക്ഷ വിമർശനം നടത്തുന്ന ഫോൺ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്.

ഭൂമിയിടപാടുമായി ബന്ധപ്പെട കണക്കുകളും കാര്യങ്ങളും ചോദിക്കുമ്പോൾ തന്റെ വൈദിക ജീവിതത്തെ പോലും ചോദ്യം ചെയ്യുന്ന രീതിയിൽ നീക്കമുണ്ടായി എന്ന് അദ്ദേഹം തുറന്നടിച്ചു.

കാനോനിക സമിതികളോ കൂരിയ കളോ അറിയാതെയാണ് ഭൂമിയിടപാട് നടന്നത്. കോട്ടപ്പടിയിലെ ഭൂമി വാങ്ങിയപ്പോൾ വേണ്ടെന്ന് പറഞ്ഞിട്ട് കേട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ കാര്യങ്ങളും ചോദിക്കുമ്പോഴും പറയുമ്പോഴും ധാർഷ്ട്യമാണ് സഭാ നേതൃത്വത്തിൽ നിന്നുണ്ടായത്. കഴിഞ്ഞ 4 വർഷമായി തന്നെ പേടിപ്പിച്ച് കാര്യം കാണുകയായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

സാമ്പത്തിക പ്രശ്നം പരിഹരിച്ചാലും ദുരൂഹത ഇപ്പോഴും ബാക്കിയാണെന്നും സഹായ മെത്രാന്റെ വാക്കുകളിലുണ്ട്. വൈദിക സമിതി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെയാണ് കർദ്ദിനാളിനെതിരായ സഹായ മെത്രാന്റെ ശബ്ദ സംഭാഷണവും പുറത്തു വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News