ആര്‍ക്കാ ഒരു ചെയ്ഞ്ച് ഇഷ്ടമല്ലാത്തത്; സാരിയ്ക്ക് പകരം ചുരിദാറില്‍ ദേവിയെ അണിയിച്ചൊരുക്കി പൂജാരി താരമായി; ശേഷം ഭക്തരുടെ ഊ‍ഴമായിരുന്നു

ദേവിക്ക്‌ എന്നും സാരിയല്ലേ ഉടുപ്പിക്കുന്നത്‌. അതൊന്ന്‌ മാറ്റി പരീക്ഷിക്കാമെന്ന്‌ പൂജാരി വിജാരിച്ചതില്‍ തെറ്റു പറയാനുണ്ട. ആര്‍ക്കാ ഒരു മേക്കോവര്‍ ഇഷ്ടമല്ലാത്തത്‌.

എന്നാല്‍ ദേവിക്ക്‌ പൂജാരി നടത്തിയ മേക്കോവര്‍ പൂജാരിക്ക്‌ തന്നെ വിനയായി, നാഗപട്ടണത്തിലെ പ്രശസ്‌തമായ മയൂരനാഥസ്വാമി ക്ഷേത്രത്തിലാണ്‌ സംഭവം നടന്നത്‌.

കേഷേത്രത്തിലെ മുഖ്യ പ്രതിഷേടയായ അഭയാംബികാ ദേവിയുടെ വിഗ്രഹത്തിലാണ്‌ പൂജാരിയായ രാജയാണ്‌ ദേവീ വിഗ്രഹത്തിന്വ ചുരിദാര്‍ ധരിപ്പിച്ചത്‌. വെള്ളിയാഴ്‌ചകളിലെ പൂജയുടെ ഭാഗമായാണ്‌ ദേവിക്ക്‌ അലങ്കാരം ചെയ്യുന്നത്‌.

അന്ന്‌ സാരിക്ക്‌ പകരം പൂജാരി ദേവിക്ക്‌ ചുരിധാര്‍ ധരിപ്പിക്കുകയായിരുന്നു. കൂടാതെ ദേവിയുടെ ഫോട്ടോയെടുത്ത്‌ രാജ തന്നെ വാട്‌സാപ്പില്‍ പ്രചരിപ്പിക്കുകയും ചെയതു. എന്നാല്‍ ഇത്‌ ഭക്തര്‍ക്ക്‌ ഇഷ്ടമായില്ല. ഇതേതുടര്‍ന്ന്‌ പൂജാരിയെ ഭക്തര്‍ ക്ഷേത്രത്തില്‍ നിന്ന്‌ പുറത്താക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News