വീണ്ടും ക്രിക്കറ്റ്-സിനിമാ പ്രണയം?; ജസ്പ്രീത് ബുംറയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് തെന്നിന്ത്യന്‍ നടി

സിനിമയും ക്രിക്കറ്രും തമ്മിലെന്ത് ബന്ധമെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് പറയാം. പക്ഷേ ഇന്ത്യക്കാരെ സംബന്ധിച്ചാണമെങ്കില്‍ അങ്ങനല്ല. ഇന്ത്യന്‍ സിനിമയും ക്രിക്കറ്റും തമ്മിലുളള പ്രണയവും സൗഹൃദവുമെല്ലാമിന്നും ഇന്നലെയും തുടങ്ങിയതല്ല.

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഷര്‍മ്മിള ടാഗോര്‍ ഹസേല്‍ -യുവരാജ്, സാഗരിഗ ഗഡ്‌ജേ -സഹീര്‍ഖാന്‍ ഹര്‍ഭജന്‍ സിംഗ് – ഗീത ഭസ്‌റാ, കൊഹ്ലി -അനുഷ്‌ക തുടങ്ങി നിരവധി താരങ്ങളാണ് ക്രിക്കറ്റ് ബോളീവുഡിലെ പ്രണയ ജോഡികള്‍.

അത്തരത്തില്‍ മറ്റൊരു വാര്‍ത്തയാണ് തെന്നിന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. തെന്നിന്ത്യന്‍ താരം റാഷി ഖന്നയാണ് തനിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരം ബുംറയോടുള്ള ഇഷ്ടവും ആരാധനയും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ആരാധന വെളിപ്പെടുത്തിയത്.

ഇന്ത്യയുടെ ഒരു മത്സരം പോലും മിസ് ചെയ്യാറില്ല. പ്രത്യേകിച്ചും ബുംറ കളത്തിലുള്ളപ്പോള്‍. ബുംറയുടെ വേഗതയേയും റാഷി വര്‍ണിച്ചു. ബുംറയുടെ കളിയെ അഭിനന്ദിച്ച് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നതും പതിവാണ്. ഒരു ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് റാഷി എല്ലാം വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News