ഗള്‍ഫ് രാജ്യങ്ങളെ നടുക്കി അബുദാബിയിലെ വാഹനാപകടം; 44 വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്; വീഡിയോ പുറത്ത്

ഗള്‍ഫ് രാജ്യങ്ങളെ നടുക്കുന്ന വാഹനാപകടമാണ് അബുദാബിയില്‍ അരങ്ങേറിയത്. കനത്ത മൂടൽമഞ്ഞിനെ തുടർന്നുണ്ടായ അപകടത്തിൽ 44 വാഹനങ്ങൾ തകർന്നു.

മൂടൽ മഞ്ഞ്‌ കാഴ്ച്ച മറച്ച ഷെയിഖ്‌ മുഹമ്മദ്‌ ബിൻ സായിദ്‌ റൂട്ടിലാണ് അപകടം നടന്നത്‌. ഈ അപകടത്തിൽ 22 പേർക്ക്‌ പരുക്കേറ്റു. ഇതിൽ 4 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

ചൊവ്വാഴ്ച്ച രാവിലെ എട്ടരയ്ക്ക്‌ അൽസംഹ പാലത്തിൽ അബുദാബി റൂട്ടിലാണു അപകടം നടന്നത്‌. അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്‌.

എന്നാൽ അപകടത്തിൽ പെട്ടവരെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.അപകടത്തേ തുടർന്ന് ഈ റൂട്ടിൽ ഗതാഗത തടസ്സം രൂപപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News